Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

ബർഗർ വിറ്റ ബെസോസ്, പത്രമെറിഞ്ഞ ബഫറ്റ്! ശതകോടീശ്വരന്മാർ ആദ്യം ചെയ്ത ജോലികൾ

by News Desk
July 12, 2021
in VIRAL
0
ബർഗർ-വിറ്റ-ബെസോസ്,-പത്രമെറിഞ്ഞ-ബഫറ്റ്!-ശതകോടീശ്വരന്മാർ-ആദ്യം-ചെയ്ത-ജോലികൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ജെഫ് ബെസോസ്, ഇലോൺ മസ്‌ക്, വാറൻ ബഫറ്റ്, മാർക്ക് സക്കർബർഗ്, ബിൽ ഗേറ്റ്സ് എന്നിവരെപ്പറ്റി അറിയാത്തവർ ഇന്ന് ലോകത്ത് അവളരെ ചുരുക്കമാവും. ലോകത്തിലെ ഏറ്റവും പണക്കാരായ വ്യക്തികളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ചിലരാണ് ഇവർ. ലോകമെമ്പാടും പടർന്നു പന്തലിച്ചു കിടക്കുന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമകളാണ്‌ ഇവരിൽ പലരും. അടുത്ത കാലം വരെ ജെഫ് ബെസോസ് നാം ഓൺലൈനിൽ സാധനങ്ങൾ വാങ്ങാറുള്ള ആമസോൺ വെബ്‌സൈറ്റിന്റ സിഇഓ ആയിരുന്നു. നമ്മുടെ കംപ്യൂട്ടറുകളിലെ ഓപ്പറേറ്റിംഗ് സിസ്റ്റം വിൻഡോസ് തയ്യാറാക്കുന്ന മൈക്രോസോഫ്റ്റ് കമ്പനിയുടെ സഹസ്ഥാപകനാണ് ബിൽ ഗേറ്റ്സ്. ഇപ്പോൾ പണത്തിന്റെയും പ്രശസ്തിയുടെയും പാരമ്യത്തിലാണെങ്കിലും പലരുടെയും തുടക്കം അത്ര ‘സ്മൂത്ത്’ അല്ലായിരുന്നു. പല പ്രതിസന്ധി ഘട്ടങ്ങളും താണ്ടിയാണ് ഇവരിൽ പലരും ഇന്ന് കാണുന്ന നിലയിലെത്തിയത്. ഇവരിൽ ചെയ്ത ആദ്യ ജോലി എന്താണ് എന്ന് മനസ്സിലാക്കിയാൽ നിങ്ങൾ ചിലപ്പോൾ തലയിൽ കൈവച്ചുപോകും. എങ്കിൽ പിന്നെ ഈ ശതകോടീശ്വരന്മാർ ആദ്യം ചെയ്ത ജോലികൾ എന്തൊക്കെയായിരുന്നു എന്ന് അറിഞ്ഞാലോ?

ഇ കോമേഴ്‌സ് ഭീമന്മാരായ ആമസോണിന്റെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനും ഈ അടുത്ത കാലം വരെ സിഇഒയുമായിരുന്ന ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും പണക്കാരനായ വ്യക്തികളിൽ ഒന്നാമനാണ്. 16-ാം വയസ്സിൽ പ്രശസ്ത ഫാസ്റ്റ്ഫുഡ് ഭക്ഷണശാലയായ മക്ഡൊണാൾഡ്സിൽ ബർഗർ തയ്യാറാക്കിയാണ് ബെസോസ് തുടങ്ങിയത്. ശമ്പളം ഒരു മണിക്കൂർ നേരത്തേക്ക് 2.69 ഡോളർ, അതായത് 201 രൂപ. ഇപ്പോൾ 200 ബില്യൺ ഡോളറിൽ കൂടുതൽ ആസ്തിയുണ്ട് ജെഫ് ബെസോസിന്.

ഇലക്ട്രിക്ക് വാഹന ലോകത്ത് പല പ്രമുഖരെയും ഞെട്ടിച്ച ടെസ്‌ല കമ്പനിയുടെ സിഇഓ എന്ന നിലയ്ക്കാവും ഇലോൺ മാസ്കിനെ പലർക്കും പരിജയം. അതെ സമയം 50 വയസ്സുള്ള മസ്‌ക്, അമേരിക്കൻ എയ്റോ സ്പേസ് കമ്പനിയായ സ്പേസ്എക്‌സിന്റെ സ്ഥാപകനും, ചീഫ് എഞ്ചിനിയറുമാണ്. കഴിഞ്ഞില്ല, ടണൽ നിർമ്മാണ രംഗത്തെ പ്രമുഖ സ്ഥാപനം ദി ബോറിങ് കമ്പനിയും ഇലോൺ മസ്‌ക് സ്ഥാപിച്ചതാണ്. എക്‌സ്.കോം ഓൺലൈൻ ബാങ്ക്, ന്യൂറലിങ്ക്, ഓപ്പൺ എഐ, സിപ്2 എന്നിവയുടെയും ചുക്കാൻ പിടിക്കുന്ന ഇലോൺ മസ്‌ക് 1983ല്‍ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറായാണ് തുടങ്ങിയത്. 500 ഡോളർ, ഏകദേശം 37,405 രൂപയായിരുന്നു ശമ്പളം.

കോടീശ്വരന്മാർ പോലും കഴിക്കണോ എന്ന് രണ്ടാമതൊന്ന് ചിന്തിക്കുന്ന 5 വിഭവങ്ങൾ

“ഒന്നാമത്തെ നിയമം – ഒരിക്കലും പണം നഷ്‌ടപ്പെടുത്തരുത്. രണ്ടാമത്തെ നിയമം – ഒന്നാമത്തെ നിയമം ഒരിക്കലും മറക്കരുത്” എന്ന ഉപദേശം ലോകത്തിന് സമ്മാനിച്ച ലോകപ്രശസ്ത നിക്ഷേപകനാണ് വാറൻ ബഫറ്റ്. അദ്ദേഹം നേതൃത്വം നൽകുന്ന ബെർക്ഷെയർ ഹാതവെ കമ്പനിക്ക് നിക്ഷേപങ്ങൾ ഉളളതെവിടെയൊക്കെയെന്നോ? ക്രാഫ്റ്റ് ഹെയ്ൻസ് കമ്പനി, അമേരിക്കൻ എക്സ്പ്രസ്സ്, കൊക്ക-കോള കമ്പനി, ബാങ്ക് ഓഫ് അമേരിക്ക, ആപ്പിൾ എന്നിവ. വർഷണങ്ങൾക്ക് മുൻപ് ദി വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം വിതരണം ചെയ്താണ് വാറൻ ബഫറ്റ് പണം സമ്പാദിക്കാൻ തുടങ്ങിയത്. മാസവും 175 ഡോളർ, ഏകദേശം 13000 രൂപയായിരുന്നു വരുമാനം.

രോഗശാന്തിയ്ക്ക് ഭക്തരുടെ മുഖത്തേക്ക് കീഴ്ശ്വാസം, വിമർശനം ഏറ്റുവാങ്ങി പാസ്റ്റർ

മലയാളികൾ ‘സുക്കറണ്ണൻ’ എന്ന് വിളിക്കുന്ന ഫേസ്ബുക്കിന്റെ സഹസ്ഥാപകനും ഇപ്പോഴത്തെ സിഇഓയുമാണ് മാർക്ക് സക്കർബർഗ്. നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നെ സമൂഹ മാധ്യമ സേവനങ്ങളെല്ലാം ഫേസ്ബുക് കമ്പനിക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. 37 വയസ്സ് മാത്രം പ്രായമുള്ള സക്കർബർഗ് ആദ്യം ജോലി ചെയ്ത് സിനാപ്സ് എന്ന മ്യൂസിക് പ്ലെയര്‍ നിര്‍മ്മാണ കമ്പനിയിലാണ്. 18 വയസ്സ് മാത്രമായിരുന്നു ആണ് സക്കർബർഗിന്റെ പ്രായം.

നമ്മളെ തൈര് മുളക് തൊണ്ടാട്ടം! 5 വയസ്സുകാരൻ ദർശന്റെ ‘മാർക്കറ്റിങ്’ പാട്ട്

വില്യം ഹെൻറി ഗേറ്റ്സ് III എന്നതിനേക്കാൾ ബിൽ ഗേറ്റ്സ് എന്ന പേരിലാണ് മൈക്രോസോഫ്റ്റ് കമ്പനിയുടെ സ്ഥാപകനായ ഈ 65കാരൻ പ്രശസ്തൻ. 1995 മുതൽ 2010 വരെ വളരെക്കാലം ലോകത്തെ ഏറ്റവും പണക്കാരനായ വ്യക്തി എന്ന പട്ടം കൈവശം വച്ചിരുന്ന വ്യക്തിയാണ് ബിൽ ഗേറ്റ്സ്. 2014 വരെ മൈക്രോസോഫ്റ്റിന്റെ ചെയർമാൻ സ്ഥാനത്തും തുടർന്ന് ടെക്നിക്കൽ അഡ്വൈസർ സ്ഥാനത്തും തുടരുന്ന ബിൽ ഗേറ്റ്സ് ഒരിക്കൽ ആര്‍ഡബ്ല്യുവിന്റെ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായി പ്രവർത്തിച്ചിരുന്നു. 15 വയസ്സുള്ളപ്പോഴാണ് ഗേറ്റ്‌സ് തന്റെ ആദ്യ ജോലി ചെയ്യാന്‍ ആരംഭിച്ചത്.

Previous Post

മുടക്കുമുതലിന്റെ 70 ശതമാനവും തെലങ്കാന സര്‍ക്കാര്‍ തിരികെ നല്‍കും: സാബു ജേക്കബ്

Next Post

ഹൈക്കോടതി ഇടപെടൽ; പരോളിലിറങ്ങിയ അഭയക്കേസ് പ്രതികൾക്ക് തിരിച്ചടി, സര്‍ക്കാരിനും ജയില്‍ ഡിജിപിക്കും നോട്ടീസ്

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
225
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
ഹൈക്കോടതി-ഇടപെടൽ;-പരോളിലിറങ്ങിയ-അഭയക്കേസ്-പ്രതികൾക്ക്-തിരിച്ചടി,-സര്‍ക്കാരിനും-ജയില്‍-ഡിജിപിക്കും-നോട്ടീസ്

ഹൈക്കോടതി ഇടപെടൽ; പരോളിലിറങ്ങിയ അഭയക്കേസ് പ്രതികൾക്ക് തിരിച്ചടി, സര്‍ക്കാരിനും ജയില്‍ ഡിജിപിക്കും നോട്ടീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.