കൊച്ചി:തെലങ്കാനയിൽ മുടക്കുമുതലിന്റെ 70 ശതമാനം മുതൽ 90 ശതമാനം വരെ സർക്കാർ തിരിച്ച് നിക്ഷേപകന് കൊടുക്കുമെന്ന് കിറ്റക്സ് എം.ഡി സാബു ജേക്കബ്. 1000 കോടി മുടക്കുന്ന നിക്ഷേപകന് 700 കോടി മുതൽ 900 കോടി വരെ തിരികെ നൽകുമെന്നും സാബു ജേക്കബ്. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2020ൽ കെപിഎംജി പ്രൊജക്ട് റിപ്പോർട്ട് ഉണ്ടായിരുന്നു. 2025ൽ കിറ്റക്സ് എന്തായിരിക്കണമെന്നായിരുന്നു അത്. 3500 കോടിയുടെ നിക്ഷേപത്തെക്കുറിച്ച് ഇതിൽ പറഞ്ഞിരുന്നു.
കേരളത്തിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമായ വിപ്ലവകരമായ ഒരു പദ്ധതി പ്ലാൻ ചെയ്തിരുന്നു. മദേഴ്സ് യൂണിറ്റ് എന്നായിരുന്നു പേര്. അതായത് വലിയ ഫാക്ടറികൾക്ക് പകരംഗ്രാമങ്ങളിലെ വിവിധ സ്ഥലങ്ങളിൽ അമ്മമാർക്ക് വേണ്ടിയുള്ള യൂണിറ്റുകൾ ആരംഭിക്കാനായിരുന്നു പദ്ധതി.
കുട്ടികൾ ഉള്ളവർക്ക് ദൂരസ്ഥലങ്ങളിൽപോയി ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. അതിനൊരു പരിഹാരമായിരുന്നു ഈ പ്രൊജക്ട്. ഇത് 2020ൽ അസന്റിൽ സമർപ്പിച്ചതാണ്. ഈ പ്രൊജക്ടുകളാണ് തെലങ്കാനയിൽ ചർച്ച ചെയ്തതും.-സാബു ജേക്കബ് വ്യക്തമാക്കി.
Content Highlight: Sabu jacob, press meet