തിരുവനന്തപുരം> മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ആറ് വയസുകാരി മരിച്ചു. തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ ഒന്നാം ക്ലാസുകാരി നിവേദിതയാണ് മരിച്ചത്. ഓട്ടോ തൊഴിലാളിയായ രാജേഷിന്റെ മകളാണ്.
ഇന്നലെ ഉച്ചക്ക് മിക്സ്ചർ കഴിക്കുന്നതിനിടെ ശ്വാസതടസം ഉണ്ടാകുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.