തിരുവനന്തപുരം > മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് കാതോലിക്ക ബാവയുടെ നിര്യാണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന് അനുശോചിച്ചു.
ആത്മീയ നേതാവായിരിക്കുമ്പോഴും മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിച്ച മഹത്വ്യക്തിത്വമായിരുന്നു കാതോലിക്കാ ബാവ. പാവപ്പെട്ടവരോടുള്ള അനുകമ്പ അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. അശരണരുടെ ഉന്നമനത്തിനും ഏവര്‍ക്കും മികച്ച ചികിത്സ നല്കുന്നതിനുമുള്ള പല സ്ഥാപനങ്ങളും കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചു.
സാമൂഹ്യ നന്മയില് ഊന്നിയ ആശയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകളെ വിശ്വാസികളോടൊപ്പം പൊതുസമൂഹവും എക്കാലവും സ്മരിക്കപ്പെടും. കാതോലിക്ക ബാവയുടെ വേര്‍പാടില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായും വിജയരാഘവന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.