ലണ്ടൻ
ലോക ഒന്നാംനമ്പർ താരം സെർബിയയുടെ നൊവാക് ജോകോവിച്ചിന് ആറാം വിംബിൾഡൺ കിരീടം. ഫൈനലിൽ ഇറ്റലിയുടെ മറ്റിയോ ബെരെറ്റിനിയെ 6–-7, 6–-4, 6–-4, 6–-3ന് തോൽപിച്ചു. ഇതോടെ ഇരുപത് ഗ്രാന്റ്സ്ലാം കിരീടവുമായി റോജർ ഫെഡറർക്കും റാഫേൽ നദാലിനും ഒപ്പമെത്തി.
ഏഴാം ഫൈനലിൽ ഇറങ്ങിയ ജോകോയെ അമ്പരപ്പിച്ച് ഒമ്പതാംറാങ്കുകാരനായ ബെരെറ്റിനി ആദ്യ സെറ്റ് നേടി. ആൺകുട്ടികളിൽ ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ സമീർ ബാനർജി ചാമ്പ്യനായി. പതിനേഴുകാരന്റെ കുടുംബം 1980ൽ അസമിൽനിന്നാണ് അമേരിക്കയിലെത്തിയത്.