സംഭവവുമായി ബന്ധപ്പെട്ട് സർവകലാശാല റജിസ്ട്രാർ പോലീസിലും പരാതി നൽകിയിട്ടുണ്ട്. അധ്യാപകൻ ലൈംഗികച്ചുവയോടെ സന്ദേശങ്ങൾ അയച്ചെന്ന് തെളിവ് സഹിതമാണ് വിദ്യാർഥിനി പരാതി നൽകിയത്. നിലവിൽ ഒരു വിദ്യാർഥിനിയാണ് പരാതി നൽകിയതെങ്കിലും അധ്യാപകനെതിരെ കൂടുതൽപേർ രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Also Read :
അധ്യാപകനായ ഹാരിസിനെതിരെ വൈസ് ചാൻസലർക്കും വകുപ്പ് തലവനുമാണ് വിദ്യാർഥി പരാതി നൽകിയത്. തുടർന്ന് ഇത് ഇന്‍റേണൽ കംപ്ലെയന്‍റ് സെല്ലിന് കൈമാറുകയായിരുന്നു. ഇവരുടെ നിർദേശപ്രകാരമാണ് അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ റജിസ്ട്രാർ തീരുമാനിച്ചത്.
Also Read :
വിദ്യാർഥിനികളെ മാനസികമായി അപമാനിക്കുന്ന രീതിയിലുള്ള സമീപനമാണ് കാലങ്ങളായി അധ്യാപകനിൽനിന്നു ഉള്ളതെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പലം പോലീസ് ഐപിസി 354, 354 ഡി വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.