ന്യൂഡൽഹി > ഡൽഹിയിൽ 2500 കോടി രൂപയുടെ 345 കിലോ ഹെറോയിനും ലഹരി മരുന്നുകളുണ്ടാക്കാനുള്ള 100 കിലോ രാസവസ്തുക്കളുമായി അഫ്ഗാനിസ്ഥാൻ പൗരനടക്കം നാലുപേർ പിടിയിലായി. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികളാണ് പിടിയിലായതെന്ന് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ പറഞ്ഞു. അഫ്ഗാൻകാരനായ ഹസ്രത്ത് അലി, ഡൽഹി സ്വദേശി റിസ്വാൻ അഹ്മദ്, ജലന്ധറിൽ നിന്നുള്ള ഗുർജോത് സിങ്, ഗുർദീപ് സിങ് എന്നിവരാണ് പിടിയിലായത്.
അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽനിന്ന് മയക്കുമരുന്ന് കടത്തുന്ന സംഘമാണിതെന്നും പോർച്ചുഗലിൽ താമസിക്കുന്ന നവ്പ്രീത് സിങ്ങാണ് തലവനെന്നും പൊലീസ് പറഞ്ഞു. റിസ്വാൻ പൊലീസിന്റെ പിടിയിലായതിനെ തുടർന്നാണ് കൂടുതൽപേർ കുടുങ്ങിയത്. ഫരീദാബാദിലെ ഇവരുടെ കേന്ദ്രത്തിൽ കാറുകളിലും കിടക്കയിലും ഒളിപ്പിച്ച നിലയിലാണ് ഹെറോയിൻ പിടികൂടിയത്.