ബേക്കറി യൂണിറ്റ് തുടങ്ങാൻ ലൈസൻസിനായി ശ്രമിച്ച കഴക്കൂട്ടം സ്വദേശി ജെനൻസനാണ് സംരംഭം ഉപേക്ഷിക്കേണ്ടി വന്നത്. ചെറിയ ജോലികൾ ചെയ്ത് സ്വരുക്കൂട്ടിയ പണം ഉപയോഗിച്ചാണ് ജെനൻസൻ ബേക്കറി യൂണിറ്റ് തുടങ്ങാൻ ഒരുങ്ങിയത്.
ബിസ്കറ്റും കേക്കും നിർമ്മിക്കാൻ ബെനൻസൻ രണ്ട് വർഷം മുമ്പ് വലിയ ഓവൻ വാങ്ങിയിരുന്നു. കുളത്തൂരിൽ വീട് വാടകയ്ക്ക് എടുക്കുകയും ചെയ്തു. വീടിന്റെ ടിസി മാറ്റാൻ കോർപ്പറേഷന്റെ കുളത്തൂരിലെ ഓഫീസിൽ എത്തിയപ്പോൾ ഓഫീസിലുള്ള എല്ലാവർക്കും സർവ്വെയർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
കൈക്കൂലി നൽകാതെ വ്യവസായ വകുപ്പിന്റെ ഏകജാലക സംവിധാനം വഴി ലൈസൻസ് എടുത്ത ബെനൻസന് പിന്നീട് തടസമായത് നഗരത്തിലെ ഹെൽത്ത് ഇൻസ്പെക്ടറാണ്. ഇത്തരത്തിലൊരു സംരംഭം തുടങ്ങാൻ കഴിയില്ലെന്നായിരുന്നു ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞത്. ഇതോടെ ബെനൻസന് ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു. ഈ വിഷയത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.