തിരുവനന്തപുരം> ആയുർവേദത്തെ ജനകീയമാക്കുകയും അന്താരാഷ്ട തലത്തിലേക്കു ഉയർത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഡോ. പി കെ വാരിയരെന്ന് പട്ടികജാതി ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
പ്രകൃതിയോട് ഇണങ്ങി ആയുർവേദ സംസ്കാരം കെട്ടിപ്പെടുത്ത ധിക്ഷണശാലിയായിരുന്നു അദ്ദേഹം. സഹാനുഭൂതിയും കാര്യണ്യവും എന്നെന്നും നിലനിർത്തുകയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു തണലായി മികച്ച സൗജന്യ ചികിത്സ ഏർപ്പെടുത്തുകയും ചെയ്തിരുന്ന ആയുർവേദ ആചാര്യനായിരുന്നുവെന്നും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു