Also Read :
ഇക്കഴിഞ്ഞ ജൂൺ എട്ടിനാണ് നൂറാം ജന്മദിനം ആഘോഷിച്ചത്. ആയുര്‍വേദ ഗവേഷണ രംഗത്ത് ഏറ്റവുമധികം സംഭവാനകള്‍ നൽകിയ മലയാളിയായിരുന്നു ഡോ പി കെ വാര്യർ. കോട്ടയ്ക്ക്ൽ ആര്യവൈദ്യശാല സ്ഥാപിച്ച കോട്ടയ്ക്കൽ പിഎസ് വാര്യരുടെ മരുമകനാണ്.
ആയുര്‍വേദത്തെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് ശ്രമം നടത്തുകയും ചെയ്തതിൽ ശ്രദ്ധേയനാണ് പി കെ വാര്യര്‍. രാജ്യത്തെ പ്രധാനമന്ത്രിമാരെയും രാഷ്ട്രപതിമാരേയും അടക്കം വിവിധ ഘട്ടങ്ങളില്‍ ചികിത്സിക്കാൻ സാധിച്ചയാളാണ് പി കെ വാര്യർ.
തന്റെ ജീവിതം ആരംഭിച്ചത് തന്നെ കോട്ടയ്ക്ക്ൽ ആര്യ വൈദ്യ ഫാര്‍മസിയുടെ മാനേജരായാണ്. പിന്നീട് പടി പടിയായി ഉയരുകയും കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി അദ്ദേഹം അതിന്റെ അധിപനായിരുന്നു അദ്ദേഹം.
Also Read :
ആയുര്‍വേദത്തിന് പുറമെ സ്വാതന്ത്ര്യ സമരത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ക്വിറ്റ് ഇന്ത്യ സമരത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. രാജ്യം പത്മഭൂഷൻ, പത്മശ്രീ ബഹുമതികള്‍ നൽകി ആദരിച്ച പ്രതിഭയാണ്.