ശനിയാഴ്ച അഞ്ച് ജില്ലകളിൽ കാലാവസ്ഥാ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. പാലക്കാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും ശനിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, ഞായറാഴ്ച സംസ്ഥാനത്ത് മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് തീവ്രമഴയ്ക്ക് സാധ്യതയുള്ളത്. തെക്കൻ കേരളത്തിൽ ഞായറാഴ്ചയോടെ മഴ ദുര്‍ബലമാകുമെങ്കിലും മധ്യകേരളത്തിലെ നാലു ജില്ലകളിൽ ശക്തമായ മഴ തുടരും. തിങ്കളാഴ്ച കണ്ണൂര്‍ ജില്ലയിൽ മാത്രമാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. ചൊവ്വാഴ്ച സംസ്ഥാനത്തെ പത്ത് ജില്ലകളിൽ യെല്ലോ അലേര്‍ട്ടുണ്ട്.
Also Read:
അറബിക്കടലിൽ മൺസൂൺ കാറ്റ് ശക്തിപ്രാപിച്ചതാണ് മഴ കനക്കാൻ കാരണമാകുന്നതെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ജൂൺ ആദ്യവാരം തന്നെ കാലവര്‍ഷം തുടങ്ങിയെങ്കിലും രണ്ടാഴ്ചയോളം ദുര്‍ബലമായി നിന്ന ശേഷമാണ് വീണ്ടും മഴ കനക്കുന്നത്.
Also Read:
കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ആന്ധ്രാ പ്രദേശ് – ഒഡീഷ തീരത്തിനു സമീപമായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ വരുംദിവസങ്ങളിലും മഴ ശക്തിപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.