“വലിയ കമ്പനികളെല്ലാം അന്യസംസ്ഥാനങ്ങളിൽ. പക്ഷെ അന്യസംസ്ഥാന തൊഴിലാളിയ്ക്ക് അരി മേടിക്കാൻ കേരളത്തിൽ പണിയെടുക്കണം. അതെന്താ അങ്ങിനെ” എന്നായിരുന്നു പിവി ശ്രീനിജിൻ ചോദിച്ച ചോദ്യം. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്ററിനു പുറമെ യാതൊന്നും എംഎൽഎ കുറിച്ചിട്ടില്ല. എന്നാൽ എംഎൽഎയുടെ നിലപാടിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ കമൻ്റ് ബോക്സിലെത്തിയിട്ടുണ്ട്.
Also Read:
കിറ്റക്സിലെ തൊഴിലാളുടെ തൊഴിൽ സാഹചര്യം മോശമാണെന്ന് ആരോപണം ഉയരുകുയും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കിറ്റക്സ് സ്ഥാപനങ്ങളിൽ ആവര്‍ത്തിച്ച് പരിശോധന നടത്തുകയും ചെയ്തതിനു പിന്നാലെയാണ് കേരളം വിടുമെന്ന് സാബു എം ജേക്കബ് പ്രഖ്യാപിച്ചത്. കേരളത്തെ ഉപേക്ഷിക്കുകയല്ല, കേരള സര്‍ക്കാര‍് തങ്ങളെ ആട്ടിപ്പായിക്കുകയാണെന്നും സാബു എം ജേക്കബ് ആരോപിച്ചു. കേരളത്തിൽ നടത്താനിരിക്കുന്ന 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി റദ്ദാക്കുകയാണെന്നും ഇത് മറ്റേതെങ്കിലും സംസ്ഥാനത്ത് നടപ്പാക്കുമെന്നും സാബു എം ജേക്കബ് വ്യക്തമാക്കി. തുടര്‍ന്ന് തെലങ്കാന സര്‍ക്കാരിൻ്റെ ക്ഷണം സ്വീകരിച്ചെത്തിയ സാബു ജേക്കബ് സംസ്ഥാന സര്‍ക്കാരുമായി ധാരണയിലെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Also Read:
തനിക്കു പിന്നാലെ നടക്കുന്ന നീക്കങ്ങള്‍ക്ക് പിന്നിൽ പിവി ശ്രീനിജിൻ എംഎൽഎയാണെന്നായിരുന്നു മുൻപ് സാബു എം ജേക്കബ് ഒരു വാര്‍ത്താ ചാനലിനോടു പറഞ്ഞത്. എംഎൽഎയ്ക്കു പിന്തുണയുമായി പ്രാദേശിക സിപിഎം നേതാക്കളുമുണ്ടെന്നും തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും സാബു എം ജേക്കബ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. താൻ രാജ്യദ്രോഹം ചെയ്തതു പോലെയാണ് വ്യവസായമന്ത്രി പി രാജീവ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.