കൊച്ചി > വിസ്മയയുടെ മരണത്തെ തുടർന്ന് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരൺകുമാർ സമർപ്പിച്ച ഹർജി പിൻവലിച്ചു.
ഹർജി ഹൈക്കോടതി വാദത്തിനെടുത്തപ്പോൾ തിരുത്തലുകൾ വരുത്താനുണ്ടെന്ന് വ്യക്തമാക്കി ഹർജി പിൻവലിക്കാൻ അഭിഭാഷകൻ അനുമതി തേടുകയായിരുന്നു. ശൂരനാട് പൊലിസ് രജിസ്റ്റർ ചെയ്ത സ്ത്രീധന മരണകേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം.