കൊച്ചി> വൈഗ കൊലപാതക കേസില് പ്രതി സനുമോഹനെതിരെ പൊലീസ് കുറ്റപത്രം സമര്പ്പിച്ചു.കാക്കനാട് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 236 പേജുള്ള കുറ്റപത്രം സമര്പ്പിച്ചത്
1200 പേജുള്ള കേസ് ഡയറിയും കുറ്റപത്രത്തോടൊപ്പമുണ്ട്. കേസില് 97 സാക്ഷികളാണുള്ളത്.കൊലപാതകം, തട്ടിക്കൊണ്ടുപോകല്, തടഞ്ഞുവെക്കല്, ജുവനൈല് ജസ്റ്റിസ് ആക്ട്, ലഹരിക്കടിമയാകല് എന്നീ വകുപ്പുകളാണ് ഉള്പ്പെടുത്തിയിരിക്കുന്നത്
കുട്ടിയെ കൊലപ്പെടുത്തി രക്ഷപ്പെടാനായിരുന്നു സനു മോഹന്റെ ശ്രമം. കടബാധ്യതകളില് നിന്നും രക്ഷപ്പെട്ട് മറ്റൊരാളായി ജീവിക്കാന് ശ്രമിച്ചിരുന്നതായും കുട്ടി ഒരു ബാധ്യതയാകുമെന്ന് ഭയന്നിരുന്നുവെന്നും കുറ്റപത്രത്തില് പറയുന്നു.
കങ്ങരപ്പടിയിലെ ഫ്ളാറ്റില് നിന്നുമാണ് സനു മോഹന് കുട്ടിയേയും കൊണ്ടുപോയത്. തുടര്ന്ന് കൊച്ചി മുട്ടാര് പുഴയില്
വൈഗയുടെ മൃതദേഹം കണ്ടെത്തുകയും സനു മോഹനിലേയ്ക്ക് അന്വേഷണം നീളുകയായിരുന്നു.















