തൃശൂർ > മലയാളി ചെസ് താരം നിഹാൽ സരിൻ സെർബിൻ ഓപ്പൺ ജേതാവായി. തൃശൂർ സ്വദേശിയായ നിഹാലിന്റെ തുടർച്ചയായ രണ്ടാം കിരീടമാണിത്. സിൽവർ ലേക്ക് ഓപ്പണിൽ ജേതാവായതിനു പിന്നാലെയാണു പതിനാറുകാരനായ നിഹാൽ സെർബിയയും മുമ്പനായത്. ലൈവ് ചെസ് റേറ്റിങ്സിൽ ആദ്യ 100 ൽ കടക്കാനും നിഹാലിനായി. റഷ്യയുടെ ഗ്രാൻമാർ വ്ളാഡിമർ ഫെഡോസീവിനെ സമനിലയിൽ കുടുക്കിയതോടെ നിഹാൽ കിരീടം ഉറപ്പിച്ചു.
280 താരങ്ങൾ പങ്കെടുത്ത സെർബിൻ ഓപ്പണിൽ ഒൻപത് റൗണ്ടുകളായിരുന്നു. ആറു മത്സരങ്ങൾ ജയിച്ച താരം മൂന്നു മത്സരങ്ങൾ സമനിലയാക്കി. 2018 ലാണ് നിഹാൽ സരിൻ ഗ്രാൻമാറാകുന്നത്. നിഹാലിന് ഇപ്പോൾ 2655 ലൈവ്ലോ ഉണ്ട്. ലോകനമ്പർ 88 ആണ്. ഇന്ത്യയിൽ അഞ്ചാംനമ്പറാണ്. റഷ്യയിലെ സോചിയിൽ നടക്കുന്ന ഫിഡെ ലോകകപ്പാണ് നിഹാലിന്റെ അടുത്ത ലക്ഷ്യം.