ഐഎഎസുകാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും മുഖ്യമന്ത്രിക്ക് പൂര്‍ണചുമതലയുണ്ടെങ്കിലും സാധാരണ മന്ത്രിസഭ പരിഗണിച്ചതിന് ശേഷമാണ് ഇത്തരത്തിൽ ഉത്തരവിറക്കുക. അടിയന്തര സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെമാത്രം അനുമതിയോടെ നിയമന നടത്തുമെങ്കിലും ഇക്കാര്യം പിന്നീട് മുഖ്യമന്ത്രി തന്നെ മന്ത്രിസഭയെ ബോധ്യപ്പെടുത്തുന്നതും കീഴ്വഴക്കമാണ്. ഇത് മറികടന്നാണ് ബുധനാഴ്ച 35 ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചതെന്ന് മാധ്യമറിപ്പോര്‍ട്ടിൽ പറയുന്നു.
ബുധനാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നിരുന്നതിനാൽ മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നില്ല. വ്യാഴാഴ്ച ഇത് ഈ തീരുമാനം പരിഗണിച്ചിരുന്നുമില്ലെന്നും മാതൃഭുമി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാന ഘടകകക്ഷി മന്ത്രിമാരുമായി നേരിട്ട് നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷം ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് അനുമതി നൽകുകയായിരുന്നു. കൊവിഡ് രണ്ടാം തരംഗം ശമിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് ഏഴ് കളക്ടര്‍മാരെ മാറ്റിയത്.
മുഖ്യമന്ത്രി ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിയുമായും റവന്യുമന്ത്രിയുമായും കൂടിയാലോചന നടന്നിരുന്നു. ചില മന്ത്രിമാര്‍ ആവശ്യപ്പെട്ടതനുസരിച്ച് പല വകുപ്പുകളിലും പുതിയ നിയമനം നടത്തിയിട്ടുമുണ്ടെന്നും മാധ്യമം കുറിക്കുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന ടീക്കാറാം മീണയ്ക്ക് അടക്കം സ്ഥാനമാറ്റം ഉണ്ടായിടരുന്നു. അദ്ദേഹത്തിന് ആസൂത്രണ ധനകാര്യ വിഭാഗത്തിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്. ധനകാര്യ സെക്രട്ടറി സഞ്ജയ് എം കൗളാണ് പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ഇത്തരത്തിൽ 35 ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം. മാറ്റം ആവശ്യപ്പെട്ട് മീണ നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
Also Read :
അതേസമയം, സ്വര്‍ണക്കടത്ത് കേസിൽ ആരോപണവിധേയനായ ശിവശങ്കറിന്റെ നിയമനം പരിഗണിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സസ്പെൻഷൻ കാലാവധി 16ന് അവസാനിക്കുകയാണ്.