തിരുവനന്തപുരം
കോവിഡ് ചികിത്സക്കുള്ള സ്വകാര്യ ആശുപത്രി മുറികളുടെ നിരക്ക് സംസ്ഥാന സർക്കാർ പുതുക്കിനിശ്ചയിച്ചു. മുൻ ഉത്തവ് വിലക്കിയ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പുതുക്കിയ നിരക്ക് കോടതി അംഗീകരിച്ചു.
എൻഎബിഎച്ച് അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗമായി തിരിച്ചാണ് നിരക്ക് നിജപ്പെടുത്തിയത്. നൂറിൽ താഴെ കിടക്ക–- എ വിഭാഗം, 100 മുതൽ 300 വരെ–- ബി, 300ൽ കൂടുതൽ–- സി എന്നിങ്ങനെ. മുറികളെ ജനറൽ വാർഡ്, രണ്ട് കിടക്ക, രണ്ട് കിടക്ക(എസി), സ്വകാര്യ മുറി, സ്വകാര്യ മുറി(എസി) എന്നിങ്ങനെയും തിരിച്ചു. പിപിഇ കിറ്റ്, റെംഡിസിവിർ, ടോസിൽഹുമാബ് പോലെയുള്ള വില കൂടിയ മരുന്ന്, മറ്റ് പരിശോധന എന്നിവയ്ക്കുള്ള തുക ഈ നിരക്കിൽപ്പെടില്ല. മറ്റു രോഗത്തിന് ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചാൽ ഈ നിരക്ക് ബാധകമല്ല. ഐസിയുവിലേക്കോ വെന്റിലേറ്ററിലേക്കോ മാറ്റിയാലുള്ള നിരക്കും ഉത്തരവിലുണ്ട്.