Friday, June 13, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

സഹകരണ മന്ത്രാലയം , ഉന്നം കേരളം ; ലക്ഷ്യം വായ്‌പാ സംഘം

by News Desk
July 9, 2021
in INDIA
0
സഹകരണ-മന്ത്രാലയം-,-ഉന്നം-കേരളം-;-ലക്ഷ്യം-വായ്‌പാ-സംഘം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സഹകരണ മന്ത്രാലയ രൂപീകരണത്തിലൂടെ മോഡിസർക്കാർ ലക്ഷ്യമിടുന്നത് കേരളത്തെ. സംസ്ഥാനത്തെ രണ്ടര ലക്ഷം കോടി രൂപയുടെ സഹകരണ നിക്ഷേപമാണ് ഉന്നം. ഇത് കൈയടക്കുന്നതിന് കുത്തകകൾക്ക് അവസരമൊരുക്കാനാണ് ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തത്. രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിന്റെ ഭരണ–-നിയമ–-നിയന്ത്രണ കാര്യത്തിലെല്ലാം മന്ത്രാലയം ഇടപെടുമെന്നാണ് സൂചന. സഹകരണം സംസ്ഥാന വിഷയമാണ്. ജനാധിപത്യ തത്വത്തെ മറികടന്നാണ് സംസ്ഥാനങ്ങളുടെ അവകാശത്തിലേക്കും കടന്നുകയറുന്നത്.

സഹകാരികൾ 
ആശങ്കയിൽ
മന്ത്രാലയ രൂപീകരണത്തിൽ കൂടിയാലോചനപോലും കേന്ദ്രം നടത്തിയിട്ടില്ല. പുതിയ മന്ത്രാലയം ‘സഹകരണത്തിലൂടെ സമൃദ്ധി’ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നുവെന്നാണ് കേന്ദ്രവാദം. മന്ത്രാലയം കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ നാശത്തിന് ഇടയാക്കുമെന്ന് സഹകാരികൾ ആശങ്കപ്പെടുന്നു. വികസനവും നിർധനരുടെ ഉന്നമനവും ഉറപ്പാക്കാൻ സഹകരണ പ്രസ്ഥാനത്തിന് കഴിയുമെന്ന് കേരളം തെളിയിച്ചു. ഭരണഘടനയുടെ ഏഴാംപട്ടികയിലെ ‘സംസ്ഥാന പട്ടിക’യിൽ 32–-ാമതായിവരുന്ന സഹകരണ സംഘങ്ങളുടെ രൂപീകരണവും നിയന്ത്രണവും സംസ്ഥാന അധികാരമാണ്. ഇതിനെ ദുർബലപ്പെടുത്തുന്ന നടപടിയാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്.

ലക്ഷ്യം വായ്പാ സംഘം
ഗുജറാത്തിലെ അമൂലും മഹാരാഷ്ട്രയിലെ പഞ്ചസാര ഫാക്ടറികളും, ഇഫ്കോയും, ഉത്തരപൂർവ ഇന്ത്യയിലെ വൻകിട വ്യവസായ സഹകരണ സംഘങ്ങളുമാണ് ഇന്ത്യൻ സഹകരണ മേഖലയുടെ ശക്തി. കേരളത്തിന്റെ വായ്പാ മേഖലയാണ് മറ്റൊരു മാതൃക. 76 മേഖലയിലായി 15,892 സംഘം കേരളത്തിലുണ്ട്. ഈ സമാന്തര സമ്പദ്ഘടനയുടെ അടിത്തറയിലാണ് കേരളത്തിന്റെ മതനിരപേക്ഷ സമൂഹം നിലനിൽക്കുന്നത്. ഇതിനെ തകർക്കുക ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമാണ്. ഇതിനൊപ്പമാണ് കുത്തകകളുടെ സമ്മർദ്ദവും. പൊതുമേഖലാ ബാങ്കുകളുടെ കൊള്ളയ്ക്കുശേഷമാണ് സഹകരണ നിക്ഷേപങ്ങളിലേക്ക് കുത്തകകളുടെ കണ്ണെത്തുന്നത്. ഇതോടെ വായ്പാ മേഖലയിൽ പിടിമുറുക്കാൻ മോഡി സർക്കാർ ശ്രമം തുടങ്ങി. ഇതിന്റെ തുടർച്ചയാണ് മന്ത്രാലയം.

അമിത് ഷായ്ക്ക് ചുമതല യാദൃച്ഛികമല്ല: ഐസക്
ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കേന്ദ്ര സഹകരണമന്ത്രിപദം നൽകിയത് യാദൃച്ഛികമല്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് പറഞ്ഞു. ഗുജറാത്തിലെ സഹകരണ ബാങ്കുകൾ കോൺഗ്രസിൽനിന്ന് ബിജെപി പിടിച്ചെടുത്തത് അമിത് ഷായുടെ നേതൃത്വത്തിലായിരുന്നു. ധവള വിപ്ലവത്തിന്റെ പിതാവ് വർഗീസ് കുര്യനെ പാൽ സഹകരണമേഖലയിൽനിന്ന് പുകച്ച് പുറത്തുചാടിച്ചതും ബിജെപിയാണ്.

അർബൻ ബാങ്കുകളിൽ സംസ്ഥാന സഹകരണ രജിസ്ട്രാർക്ക് ഉണ്ടായിരുന്ന അവകാശങ്ങൾ റിസർവ് ബാങ്കിന് കൈമാറി കേന്ദ്ര നിയമം പാസാക്കിയിട്ടുണ്ട്. അത് പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ബാധകമാക്കുന്നതിന് പ്രത്യേക വിജ്ഞാപനം മതിയാകും. വൈദ്യനാഥൻ കമ്മിറ്റി നിർദേശിച്ചതും കേരളം തിരസ്കരിച്ചതുമായ കാര്യങ്ങൾ ഇതുവഴി അടിച്ചേൽപ്പിക്കാനുമാകും.

ഇതോടെ ബാങ്ക് എന്ന വിശേഷണ ഉപയോഗം തടയപ്പെടും. വോട്ടവകാശമുള്ള എ വിഭാഗം അംഗങ്ങളിൽനിന്നുമാത്രമേ നിക്ഷേപം സ്വീകരിക്കാനാകൂ. അല്ലാതെയുള്ള നിക്ഷേപം തിരിച്ചുകൊടുക്കേണ്ടിവരും. ചെക്ക് പാടില്ല. പണം പിൻവലിക്കൽ സ്ലിപ്പേ ഉപയോഗിക്കാനാകൂ. കേരള ബാങ്കിൽ മിറർ അക്കൗണ്ട് സൃഷ്ടിച്ച് പ്രാഥമിക സഹകരണ ബാങ്കിങ് സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള ലക്ഷ്യം ഉപേക്ഷിക്കേണ്ടിവരും. ഈയൊരു സന്ദർഭത്തിലാണ് അമിത് ഷാ കേന്ദ്രസഹകരണമന്ത്രിയായി സ്ഥാനമേറ്റിരിക്കുന്നതെന്ന് തോമസ് ഐസക് ഫെയ്സ്ബുക്കിൽ കുറിച്ചു.

Previous Post

മീറ്റ് ദി മിനിസ്റ്റർ – സംരംഭകരുമായി നേരിട്ട് സംസാരിക്കുന്ന വേദിയൊരുക്കി വ്യവസായ മന്ത്രി -പി. രാജീവ്‌

Next Post

പൊതുമേഖലാ വകുപ്പ്‌ ധനമന്ത്രാലയത്തിലേക്ക്‌ ; വിറ്റഴിക്കാൻ സൂത്രപ്പണി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
35
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
50
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
47
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
44
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
27
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
43
Next Post
പൊതുമേഖലാ-വകുപ്പ്‌-ധനമന്ത്രാലയത്തിലേക്ക്‌-;-വിറ്റഴിക്കാൻ-സൂത്രപ്പണി

പൊതുമേഖലാ വകുപ്പ്‌ ധനമന്ത്രാലയത്തിലേക്ക്‌ ; വിറ്റഴിക്കാൻ സൂത്രപ്പണി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.