48 വയസുള്ളപ്പോൾ ആയിരുന്നു ഹാറ്റി റിട്രോജ് വിവാഹ മോചിതയായത്. 1984 ൽ തന്റെ കുട്ടികളെ കോളേജിൽ ചേർക്കുന്നതിന് വേണ്ടത്ര പരിശ്രമിച്ചിട്ടില്ലെന്ന് തോന്നിയതിനാലാണ് ഭർത്താവുമായി ഹാറ്റി റിട്രോജ് പിരിഞ്ഞത്. അതിനുശേഷം, ചെറുപ്പക്കാരായ പുരുഷന്മാരുമായി മാത്രമേ ഹാറ്റി റിട്രോജ് ഡേറ്റിംഗ് ചെയ്തിട്ടുള്ളൂ.
മൂന്ന് പേരക്കുട്ടിയുടെ അമ്മൂമ്മയായ ഹാറ്റി റിട്രോജ് മുൻ നർത്തകിയാണ്. ഇപ്പോൾ ലൈഫ് കോച്ചായും എഴുത്തുകാരിയായും പ്രവർത്തിക്കുന്നു. 35 വയസ്സിന് താഴെയുള്ള പുരുഷന്മാരുമായി ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് മുൻപ് പത്രപരസ്യവും ഹാറ്റി റിട്രോജ് കൊടുത്തിട്ടുണ്ട്. വൻപ്രതികരണമാണ് തനിക്ക് ലഭിച്ചതത്രെ.
2018ൽ തന്റെ മുൻ കാമുകൻ ജോണിനൊപ്പം (39 വയസ്സ്) ചാനൽ 5ൽ ഏജ് ഗ്യാപ് ലവ് ഷോയിൽ മുഖം കാണിച്ച താരമാണ് ഹാറ്റി റിട്രോജ്. എന്നാൽ “ഞങ്ങളുടെ ഏജ് ഗ്യാപ് ലവ് ടമ്പ ടിവി ദൃശ്യത്തിന് ശേഷം ഞാൻ ജോണിനെ കാണുന്നത് നിർത്തി” എന്ന് ഹാറ്റി റിട്രോജ് പറയുന്നു. പിന്നീടാണ് ഇത് വേർപിരിയലിൽ കലാശിച്ചത്.
“ഞാൻ ഇപ്പോൾ ആരുമായും ഡേറ്റിംഗ് നടത്തുന്നില്ല. എന്റെ ചില സുഹൃത്തുക്കൾ ബംബിളിൽ അവർക്കിഷ്ടപെട്ട ബോയ്ഫ്രണ്ടിനെ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഞാൻ വീണ്ടും ഡേറ്റിംഗ് തുടങ്ങാന് പ്ലാൻ. എനിക്ക് വീണ്ടും പ്രണയം ആസ്വദിക്കാനും കഴിയും” ഹാറ്റി റിട്രോജ് ഫാബുലസിനോട് പറഞ്ഞു.
ആഴ്ചയിൽ മൂന്നുതവണ പ്രശസ്ത ഡേറ്റിംഗ് ആപ്പായ ടിൻഡറിൽ ബോയ്ഫ്രണ്ടിനെ അന്വേഷിക്കാറുണ്ടായിരുന്നു എന്നും എന്നാൽ ഇപ്പോൾ ടിൻഡർ തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ് എന്നും ഹാറ്റി റിട്രോജ് പറയുന്നു. ഇത് മൂലമാണ് ബംബിളിൽ ഒരു കൈ നോക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.