കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ തൊഴിൽരഹിതരായ യുവജനങ്ങൾക്ക് വരുമാനം ഉറപ്പുവരുത്താൻ അഭ്യസ്തവിദ്യരായ യുവതി- യുവാക്കളെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും.
യുവതി- യുവാക്കളെ സ്വകാര്യ സംരംഭങ്ങളിൽ അപ്രന്റീസുകളോ, ഇന്റേണുകളോ ആയി ജോലി നൽകിയാൽ സംരംഭകർക്ക് തൊഴിലുറപ്പ് കൂലി സബ്സിഡിയായി നൽകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുക. അപ്രന്റീസുകളായും മറ്റും പോകുന്ന യുവാക്കൾക്ക് പൈസയൊന്നും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകുന്നതോടെ ജോലിചെയ്യുന്ന യുവജനങ്ങൾക്ക് ബാങ്ക് അക്കൗണ്ട് വഴി സംരംഭകർ കൂലി നൽകുന്ന രീതിയുണ്ടാവും.
നൂതനമായ ഇത്തരം നടപടികളിലൂടെ കോവിഡ് കാലത്ത് കുടുംബങ്ങളിലുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തൊഴിൽരഹിതരായ യുവജനങ്ങൾക്കും സംരംഭകർക്കും തൊഴിലുറപ്പ് പദ്ധതിയുടെ ഈ നടപടിയിലൂടെ ആശ്വാസമേകും, മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.