പാലക്കാട്: തൃത്താല കറുകപ്പുത്തൂർ പീഡനക്കേസിലെ മുഖ്യപ്രതി പിടിയിൽ. മുഹമ്മദുണ്ണിയാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അഭിലാഷ്, നൗഫൽ എന്നിവർ നേരത്തേ പിടിയിലായിരുന്നു.
കേസിൽ ഒളിവിലായിരുന്ന മുഹമ്മദുണ്ണിയെ പട്ടാമ്പിയിൽ നിന്നാണ് പിടികൂടിയത്. പീഡനത്തിനിരയായ പെൺകുട്ടിയുമായി ആദ്യം അടുപ്പം സ്ഥാപിച്ചത് കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് കൂടിയായ മുഹമ്മദുണ്ണിയാണ്. രണ്ടിടങ്ങളിൽ വെച്ച് ഇയാൾ പെൺകുട്ടിയുടെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. 2019ലാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസമാണ് തൃത്താല കറുകപ്പുത്തൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മയക്കു മരുന്ന് നൽകി പീഡിപ്പിച്ചെന്ന പരാതി ഉയർന്നത്. പെൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചെന്ന് കാണിച്ച് അമ്മ പരാതി നൽകിയിരുന്നു.