സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പിപി ജുമൈലാണ് പരാതി നൽകിയത്. സിറോ മലബാര്‍ യൂത്ത്മൂവ്മെന്റ് പാലാ രൂപതാ ഡയറക്ടര്‍ ഫാദര്‍ സിറില്‍ തയ്യില്‍ അടക്കമുള്ളവര്‍ അഡ്മിനായ We r 06 for JESUSPalai Bs ഗ്രൂപ്പിലാണ് വിദ്വേഷ പ്രചാരണം നടന്നത്.
Also Read:
മുസ്‍ലിം സമുദായത്തിനെതിരെ വെറുപ്പ് സൃഷ്ടിക്കുന്ന തരത്തിലും മുസ്‍ലിം-ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ മത വിദ്വേഷവും വൈര്യവും സൃഷ്ടിക്കുന്ന തരത്തിലും അതുവഴി രണ്ട് സമുദായങ്ങള്‍ തമ്മില്‍ സാമുദായികമായ ശത്രുതയും അകല്‍ച്ചയും സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായുള്ള വിദ്വേഷ പ്രചാരണങ്ങളാണ് ഈ വാട്സ്ആപ്പ് ഗ്രൂപ്പിലുടെ പ്രചരിപ്പിച്ചത്. സമുദായ സ്പര്‍ദയുണ്ടാക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
വൈദികൻ നേതൃത്വം നൽകുന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് വിദ്വേഷ പ്രചാരണം നടന്നത്. നൂറിലേറെ അംഗങ്ങളാണ് ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. മുസ്ലിം പള്ളികൾ നിർമ്മിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുമതി നൽകുന്നത് മുസ്ലിം പള്ളികൾ പെരുകാൻ ഇടയാക്കുമെന്നും സൗദി അറേബ്യയിലേതുപോലെ മുട്ടിനു മുട്ടിന് പള്ളികൾ പെരുകുന്നതിന് ഇത് ഇടയാക്കുമെന്നും ശരീഅത്ത് നിയമം വരുന്നതിന് ഇടയാക്കുമെന്നുമായിരുന്നു പ്രചാരണം.