ന്യൂഡൽഹി: 43 പേരെ ഉൾപ്പെടുത്തിക്കൊണ്ട് രണ്ടാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന. മന്ത്രിസഭയിലേക്കുള്ള പുതിയ അംഗങ്ങൾ ഇന്നു വൈകിട്ട് ആറു മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.
അടിമുടി മാറ്റങ്ങളും അപ്രതീക്ഷിത രാജികളുമായാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടന. ആരോഗ്യമന്ത്രി ഹർഷവർധന്റെ രാജിയാണ് ഇതിൽ ശ്രദ്ധേയം. ഹർഷവർധനെ കൂടാതെ ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വിനി കുമാർ ചൗബേയും രാജിവെച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിലെ വീഴ്ചയാണ് ഹർഷവർധന്റെ സ്ഥാനനഷ്ടത്തിന് കാരണമായതെന്നാണ് സൂചന. കോവിഡ് രണ്ടാംതരംഗം രാജ്യത്തെ ആരോഗ്യ തരംഗത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
രാജിവെച്ച മറ്റുമന്ത്രിമാർ ഇവരൊക്കെ: രമേശ് പൊഖ്റിയാൽ, സന്തോഷ് ഗംഗ്വർ, സഞ്ജയ് ധോത്രേ, ദേബശ്രീ ചൗധരി, സദാനന്ദ ഗൗഡ, റാവു സാഹേബ് ദാൻവേ പട്ടേൽ, ബാബുൽ സുപ്രിയോ, രത്തൻലാൽ കടാരിയ, പ്രതാപ് സാരംഗി.
Content Highlights: 43 New Ministers included in Narendra Modi Government