പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭാ അധ്യക്ഷൻ മോർ ബസേലിയോസ് മാർതോമപൗലോസ് ദ്വിതിയൻ കാതോലിക്കബാവയുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹം മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്ന് സഭാ നേതൃത്വം വ്യക്തമാക്കി.
കാതോലിക്കാ ബാവയുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഭാ സിനഡ് ചർച്ചചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില ആശാവഹമാണെന്നും സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും സഭ പ്രസ്താവനയിൽ വ്യക്തമാക്കി.
പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ഓക്സിജന്റെ അളവ് താഴ്ന്നതിനെത്തുടർന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.