ഇക്കൂട്ടരിൽ പ്രമുഖനാണ് മൈക്കൽ ഫെരോ ദോ പ്രാഡോ. 44 വയസുള്ള ബ്രസീലിയൻ പൗരനായ ഇദ്ദേഹം ബോഡി മോഡിഫിക്കേഷനെ അല്പം ഭീതി പടർത്തുന്ന തലത്തിലാണ് ആരാധിക്കുന്നത്. തലയിൽ അങ്ങിങ്ങായി കൃത്രിമ മുഴകൾ, പ്രത്യേകം തയ്യാറാക്കിയ പല്ലുകൾ, ശരീരം തുളച്ച് വിവിധ ഇടങ്ങളിൽ കടുക്കനുകൾ എന്നിവ ക്രമീകരിച്ചിട്ടുള്ള മൈക്കലിന്റെ ശരീരത്തിൽ നിറയെ പച്ച കുത്തിയിട്ടുമുണ്ട്. വരുത്താൻ മൂക്കിന്റെ ഒരു ഭാഗവും മൈക്കൽ മുറിച്ചു മാറ്റിയിട്ടുണ്ട്.
കഴിഞ്ഞില്ല, പുതുതായി മൈക്കൽ തന്റെ ശരീരത്തിൽ നടത്തിയ മാറ്റങ്ങൾ കേട്ടാൽ ഒരു പക്ഷെ ഈ വ്യക്തിക്ക് വട്ടുണ്ടോ എന്ന് തോന്നിപ്പോവും. രണ്ട് കൈകളിലെയും ഓരോ വിരൽ കക്ഷി ശസ്ത്രക്രീയയിലൂടെ മുറിച്ചു മാറ്റി. ഇത് കൂടാതെ വെള്ളിയിൽ തീർത്ത ദ്രംഷ്ടം പോലെ തോന്നിക്കുന്ന കൊമ്പൻ പല്ലാണ് മറ്റൊരു കൂട്ടിച്ചേർക്കൽ.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പുത്തൻ ഫോട്ടോകളിൽ മൈക്കലിന്റെ ഇടത് കൈയിൽ മോതിരവിരലും വലതു കയ്യിൽ നാടുവിരലുമില്ല. “ഞാൻ 25 വർഷമായി ടാറ്റൂ ആർട്ടിസ്റ്റാണ്, എന്റെ ടാറ്റൂകളിൽ ഭൂരിഭാഗവും എനിക്ക് ലഭിക്കുന്നത് ടാറ്റൂ ആർട്ടിസ്റ്റുകളിൽ നിന്നും, പ്രൊഫഷണലുകളിൽ നിന്നുമാണ്. ബ്ലാക്ക് വർക്ക്, ക്രൂരമായ ടാറ്റൂകൾ എന്നിവയിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു”, മൈക്കൽ പറഞ്ഞു.
ശരീര പരിഷ്കരണങ്ങളിൽ വൈദഗ്ദ്ധ്യം നേടിയതും മൈക്കലിന്റെ പല മാറ്റങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചതും ഭാര്യയാണ് എന്നതാണ് ശ്രദ്ധേയം. മെയിൽ ഓൺലൈൻ റിപ്പോർട്ട് അനുസരിച്ച്, വിരലുകൾ നീക്കം ചെയ്യുന്നതിനും കൊമ്പൻ പല്ല് സ്ഥാപിക്കുന്നതിനുമായി 5,000 ബ്രസീലിയൻ റെയ്സ്, അതായത് 80,000 രൂപയ്ക്ക് അടുത്താണ് മൈക്കൽ ചിലവഴിച്ചത്.