ലണ്ടൻ
വിംബിൾഡൺ ടെന്നീസ് വനിതാ വിഭാഗത്തിൽ ചെക്ക് താരങ്ങളായ കരോലിന പ്ലിസ്കോവയും കരോലിന മുചോവയും സെമിയിൽ കടന്നു. പ്ലിസ്കോവ സ്വിറ്റ്സർലൻഡിന്റെ വിക്ടോറിജ ഗോലുബികിനെ 6–-2, 6–-2ന് തോൽപ്പിച്ചു. മുചോവ ജർമനിയുടെ ആഞ്ജലിക് കെർബറെ 6–-2, 6–-3ന് പരാജയപ്പെടുത്തി.
മറ്റൊരു ക്വാർട്ടറിൽ ബെലാറസിന്റെ അരീന സബലെങ്ക ടുണീഷ്യയുടെ ഓൻസ് ജാബ്യൂറിനെ 6–-4, 6–-3ന് കീഴടക്കി അവസാന നാലിലെത്തി. പുരുഷ വിഭാഗം ക്വാർട്ടറിൽ ഇന്ന് ഒന്നാംനമ്പർ താരം നൊവാക് ജൊകോവിച്ച് ഹംഗറിയുടെ മാർട്ടൻ ഫുസ്കോവിക്സിനെ നേരിടും. സ്വിസ് താരം റോജർ ഫെഡറർക്ക് പോളിഷ് താരം ഹൂബർട്ട് ഹുർകാക്സാണ് എതിരാളി. റഷ്യയുടെ കാരൻ കാചനോഷ് ക്യാനഡയുടെ ഡെനിസ് ഷാപോവലോവിനെയും ഇറ്റലിയുടെ മറ്റിയോ ബെരെറ്റിനി ക്യാനഡയുടെ ഫെലിക്സ് ഓഗറേയും നേരിടും.
മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ–-രോഹൻ ബൊപ്പണ്ണ സഖ്യം പ്രീ ക്വാർട്ടറിൽ കടന്നതാണ്. ജീൻ ജൂലിയൻ റോജർ (സ്ലൊവേനിയ)–-ആന്ദ്രെജ ക്ലെപക് (ഡച്ച്) സഖ്യത്തെയാണ് നേരിടേണ്ടത്. കളി മഴമൂലം തടസ്സപ്പെട്ടു.















