ദുബായ്
തെഹ്റാനിലെ ആണവകേന്ദ്രത്തിനുനേരെ ജൂണിൽ ആക്രമണം നടത്തിയത് ഇസ്രയേലെന്ന് ഇറാൻ. ആക്രമണത്തിൽ കെട്ടിടത്തിന് കേടുപാടുണ്ടായെന്നും വെളിപ്പെടുത്തി. കെട്ടിടത്തിന് കേടുപാടുണ്ടാകും മുമ്പ് ആക്രമണം തടയാൻ കഴിഞ്ഞെന്നായിരുന്നു മുമ്പ് അവകാശപ്പെട്ടിരുന്നത്.
ഇറാനെ തകർക്കാനും വിയന്നയിൽ നടന്ന ആണവ ചർച്ച പരാജയപ്പെടുത്താനുമാണ് ഇസ്രയേൽ ശ്രമിച്ചതെന്ന് മന്ത്രിസഭാ വക്താവ് അലി റബെയ് പറഞ്ഞു. ഇബ്രാഹിം റെയ്സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്കകമാണ് കജാറിലെ ഇറാൻ ആണവോർജ ഏജൻസി കെട്ടിടത്തിലെ ആക്രമണം സമ്മതിച്ചത്. ഇറാന്റെ മറ്റ് ചില ആണവകേന്ദ്രങ്ങളും മുമ്പ് ആക്രമിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം ആണവശാസ്ത്രജഞൻ കൊല്ലപ്പെടുകയും ചെയ്തു.