16 ലക്ഷം രൂപ ഗ്രാറ്റുവിറ്റിയും കഴിഞ്ഞ ഒരു വർഷത്തെ ശമ്പളമായി 16 ലക്ഷം രൂപയും സർക്കാരിലെ പിശാച് തനിക്ക് താരത്തെ തടഞ്ഞു വച്ചിരിക്കുകയാണ് എന്നാണ് വാദം. ഗുജറാത്ത് സർക്കാരിനയച്ച കത്തിൽ ഉടൻ ഈ പണം അനുവദിച്ചില്ല എങ്കിൽ തന്റെ ദിവ്യശക്തികൾ ഉപയോഗിച്ച് കടുത്ത വരൾച്ച വരുത്തുമെന്നാണ് ഭീഷണി.
ഗുജറാത്തിലെ ജലവിഭവ വകുപ്പിന്റെ സർദാർ സരോവർ പുനർവാസ്ത് ഏജൻസിയിൽ വഡോദര ഓഫീസിൽ സൂപ്രണ്ട് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു ഫെഫർ. നർമദ ഡാം പദ്ധതി മൂലം കിടപ്പാടം നഷ്ടപെട്ട കുടുംബങ്ങളുടെ പുനരധിവാസം ഈ ഏജൻസിയുടെ ചുമതലയാണ്. അതെ സമയം 2018ൽ എട്ട് മാസത്തിനുള്ളിൽ വെറും 16 ദിവസം മാത്രമാണ് ഫെഫർ ഓഫീസിൽ ഹാജരായത്. ഇതിനായി ഫെഫർ നൽകിയ വിശദീകരണമാണ് ഏറെ രസകരം. “ആഗോള മനസാക്ഷിയെ മാറ്റാൻ” ഒരു തപസ്സ് നടത്തുന്നതിനാൽ തനിക്ക് ഓഫീസിലേക്ക് വരാൻ പറ്റില്ല എന്നാണ് രമേഷ്ചന്ദ്ര ഫെഫർ പറഞ്ഞത്.
ഇത്രയും കാലം ജോലി ചെയ്യാതെയാണ് ഫെഫർ ശമ്പളം ആവശ്യപ്പെടുന്നതെന്ന് ജലവിഭവ വകുപ്പ് സെക്രട്ടറി എം കെ ജാദവ് പറഞ്ഞു. അതെ സമയം താൻ ശമ്പളം ചോദിക്കുന്നത് ഭൂമിയിൽ മഴ പെയ്യാൻ പ്രവർത്തിച്ചതിനുള്ള പ്രതിഫലം ആണെന്നാണ് രമേഷ്ചന്ദ്ര ഫെഫറിന്റെ വിശദീകരണം.