മരിച്ച നിലയിൽ കണ്ടെത്തിയ രതീഷിനെ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊലയ്ക്ക് പ്രേരിപ്പിച്ചത് രാഷ്ട്രീയ വൈരാഗ്യമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഏഴാം പ്രതിയായ ജാബിറിനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഈ വർഷം ഏപ്രിൽ ആറിന് തെരഞ്ഞെടുപ്പ് ദിവസമാണ് മൻസൂർ കൊല്ലപ്പെട്ടത്.
പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. ബോംബേറിലാണ് മൻസൂറിന് പരിക്കേൽക്കുന്നത്. ബോംബിന്റെ അവശിഷ്ടങ്ങൾ മൻസൂറിന്റെ ശരീരത്തിൽ നിന്നും കണ്ടെത്തിയിരുന്നു. പ്രതികളുടെ വീടിനു സമീപത്തു നിന്നും ഇവ ലഭിച്ചതായി പോലീസ് പറയുന്നു. മൻസൂറിന്റെ സഹോദരനെ തേടിയാണ് പ്രതികൾ എത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു.