തിരുവനന്തപുരം > പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ ഡിവൈഎഫ്ഐ ധർണ സംഘടിപ്പിക്കും. ബ്ലോക്ക് കേന്ദ്രങ്ങളിൽ പകൽ പത്തുമുതൽ ഒന്നുവരെയാണ് ധർണ.
സംസ്ഥാന സെക്രട്ടറി എ എ റഹിം കോഴിക്കോട് ടൗണിൽ ധർണ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എസ് സതീഷ് എറണാകുളത്തും ട്രഷറർ എസ് കെ സജീഷ് കോഴിക്കോട് സൗത്തിലും ജോയിന്റ് സെക്രട്ടറി വി കെ സനോജ് കണ്ണൂരിലും കെ യു ജനീഷ് കുമാർ എംഎൽഎ പത്തനംതിട്ടയിലും എം വിജിൻ എംഎൽഎ തിരുവനന്തപുരത്തും ഗ്രീഷ്മ അജയഘോഷ് തൃശൂരിലും ധർണ ഉദ്ഘാടനം ചെയ്യും.