തിരുവനന്തപുരം: കിറ്റക്സിലെ പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. സംസ്ഥാന സർക്കാരോ ഏതെങ്കിലും വകുപ്പോ മുൻകൈയെടുത്ത് ഒരു പരിശോധനയും കിറ്റക്സിൽ നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനസർക്കാരോ ഏതെങ്കിലും വകുപ്പുകളോ മുൻകൈ എടുത്തോ ബോധപൂർവ്വമോ ഒരു പരിശോധനയും കിറ്റക്സിൽ നടത്തിയിട്ടില്ല.ദേശീയ മനുഷ്യാവകാശ കമ്മീഷന് പാർലമെന്റംഗമായ ബെന്നി ബഹനാൻ നല്കിയ പരാതി പി. ടി. തോമസ് എം.എൽ.എ. ഉന്നയിച്ച ആരോപണം,വനിതാ ജീവനക്കാരിയുടെ പേരിൽ പ്രചരിച്ച വാട്ട്സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഉൾപ്പെടെ നല്കിയ നിർദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ് നടന്നത്. ഈ പരിശോധനകളിൽ ഏതെങ്കിലും പരാതിയുള്ളതായി കിറ്റക്സ് മാനേജ്മെന്റ് വ്യവസായ വകുപ്പ് ഉൾപ്പെടെ ഒരു വകുപ്പിനേയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പരിശോധനാ വേളയിൽ സ്ഥാപന ഉടമയോ പ്രതിനിധികളോ തടസ്സമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് പരിശോധനക്ക് നേതൃത്വം നല്കിയ ജില്ലാ ലേബർ ഓഫീസർ അറിയിച്ചിട്ടുണ്ട്.
പരിശോധനകളെ സംബന്ധിച്ച് ഔദ്യോഗിക പരാതി നൽകാതെ കിറ്റക്സ് മേധാവി സാബു എം ജേക്കബ്സംസ്ഥാന സർക്കാരിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് ഗൗരവകരമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കിറ്റക്സിൽ പരിശോധന നടന്നതുസംബന്ധിച്ച ആരോപണങ്ങൾ ഉയർന്ന ഉടനെ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹത്തെ ഫോണിൽ കിട്ടാത്തതിനാൽ അദ്ദേഹത്തെ സഹോദരനെ വിളിച്ചു. വളരെ സൗഹാർദപരമായാണ് സംസാരിച്ചത്. പരിശോധിക്കാമെന്ന് ഉറപ്പ് നൽകി. ജില്ലാ വ്യവസായ കേന്ദ്രം മാനേജരും അവരുമായി ബന്ധപ്പെട്ടു.ജൂൺ 29നാണ് വ്യവസായ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി അവർ പ്രഖ്യാപിച്ചത്. അന്നും അവരുമായി താൻ നേരിട്ട് ബന്ധപ്പെടാൻ രണ്ട് തവണ ശ്രമിച്ചിരുന്നു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അദ്ദേഹത്തെ നേരിട്ട് പോയി ബന്ധപ്പെട്ടു. സർക്കാരിനെതിരെ വലിയ ആരോപണങ്ങളും വിമർശനങ്ങളും ഉയരുമ്പോഴും ഞങ്ങൾ സ്വയം പരിശോധന നടത്തുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. സർക്കാർ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് സാബു എം ജേക്കബ് പറഞ്ഞത് വാസ്തവവിരുദ്ധമാണ്.
3500കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച് താത്പര്യപത്രം മാത്രമാണ് കിറ്റക്സ് നൽകികിയിട്ടുള്ളത്.ധാരണാ പത്രം ഒപ്പു വച്ചിട്ടില്ല. ഇതിന്റെ തുടർച്ചയിൽ പിന്നീട് നടപടി ഒന്നും സ്വീകരിച്ചില്ല.2020ജനുവരി9, 10തീയതികളിലാണ് അസന്റ് നിക്ഷേപക സംഗമംനടന്നത്. കഴിഞ്ഞ വർഷം മാർച്ച്10ന്വ്യവസായ വകുപ്പ് അധികൃതർസാബു. എം. ജേക്കബ്ബുമായി വീണ്ടും ചർച്ച നടത്തുകയുണ്ടായി.ഇതിൽ ചില ആവശ്യങ്ങൾ അദ്ദേഹം മുന്നോട്ടു വച്ചു.ഭൂപരിഷ്കരണ നിയമത്തിൽ മാറ്റം,പഞ്ചായത്ത് ബിൽഡിംഗ് റൂൾസിലെ മാറ്റം,ഫാക്ടറീസ് ആക്റ്റിലെ മാറ്റം,കെ.എസ്.ഐ,ഡി.സി. വായ്പാ പരിധി100കോടിയായി ഉയർത്തണം തുടങ്ങിയ ആവശ്യങ്ങൾ അദ്ദേഹംന്നയിച്ചു.അസന്റിൽ ഉയർന്ന പൊതു നിർദ്ദേശങ്ങൾ തന്നെയായിരുന്നു ഇവയും.നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉന്നയിക്കപ്പെട്ട പ്രധാന ആവശ്യങ്ങളിൽ തീരുമാനമെടുക്കുകയും ചെയ്തു. എന്നാൽ തുടർ ചർച്ചകൾക്ക് കിറ്റക്സ് താത്പര്യം പ്രകടിപ്പിച്ചില്ല. പാലക്കാട്50ഏക്കറിൽ സ്വകാര്യ വ്യവസായ എസ്റ്റേറ്റിനുള്ള ഒരു പദ്ധതിക്കായി 2020ജൂലൈ8ന് അപേക്ഷ സമർപ്പിച്ചു. സെപ്റ്റംബർ11ന് ഇതേക്കുറിച്ച് കിൻഫ്ര പരിശോധന നടത്തി അനുകൂല റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ മിച്ച ഭൂമിയുമായി ബന്ധപ്പെട്ട ഒരു കേസ് പദ്ധതി പ്രദേശത്ത് നിലവിലുള്ളതായി താലൂക്ക് ലാന്റ് ബോർഡ് അറിയിച്ചിരിക്കുകയാണ്. ഇക്കാര്യം കിറ്റക്സിനെ അറിയിച്ചിട്ടുണ്ട്.
അസന്റിൽ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നിട്ടില്ല എന്ന സാബു ജേക്കബ്ബിന്റെ ആരോപണവും വസ്തുതാപരമല്ല.540.16കോടി രൂപയുടെ19പദ്ധതികൾ ഇതിനകം യാഥാർത്ഥ്യമായി.7223കോടി രൂപയുടെ60പദ്ധതികൾ പുരോഗമിക്കുകയാണ്. കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന്41പദ്ധതികൾ നിർത്തിവെച്ചിരിക്കുകയാണ്.28പദ്ധതികൾ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഒഴിവാക്കപ്പെട്ടു. അസന്റിൽ ഒപ്പു വെച്ച148ൽ19പദ്ധതികളും (12.83%)പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.52% പദ്ധതികൾ നിർമ്മാണ ഘട്ടത്തിലാണ്.27.7% പദ്ധതികൾ നിർത്തിവച്ചിരിക്കുന്നു.18.9%ഒഴിവാക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ സർക്കാർ തുടക്കം കുറിച്ച ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നടപടികളുടേയും കേരളാ ഇൻവെസ്റ്റ്മെന്റ് ആന്റ് ഫെസിലിറ്റേഷൻ ആക്റ്റിന്റേയും തുടർച്ചയായി നിയമാനുസൃത പരാതി പരിഹാര സംവിധാനത്തിന് രൂപം നല്കാൻ ഈ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തന്നെ തീരുമാനമെടുത്തു. ഇതിനുള്ള കരട് ബില്ലിന് താമസിയാതെ മന്ത്രസഭാ യോഗം അംഗീകാരം നല്കും.
ദേശീയ തലത്തിൽ തന്നെ മികച്ച നിക്ഷേപസൗഹാർദ അന്തരീക്ഷുള്ള സംസ്ഥാനമാണ് കേരളം. നീതി ആയോഗിന്റെ റിപ്പോർട്ടുകളിലടക്കം കേരളത്തിന്റെ റാങ്കിങ് വളരെ ഉയർന്ന നിലയിലാണ്. യുപി മുഖ്യമന്ത്രിയെ കേരളം മാതൃകയാക്കണമെന്ന് പറയുന്നതൊക്കെ അപമാനകരമാണെന്നും വ്യവസായ മന്ത്രി ചൂണ്ടിക്കാട്ടി.