തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ബിജെപി ജില്ലാ നേതാവിൻ്റെ ഇ മെയിൽ സന്ദേശത്തിലാണ് മൂന്നരക്കോടി രൂപയോളം വരുന്ന ഫണ്ടിൻ്റെ വിവരങ്ങളുള്ളത്. തെരഞ്ഞെടുപ്പ് ഫണ്ടും ചെലവുകളും സംബന്ധിച്ച് ഇദ്ദേഹം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അയച്ച മെയിലിൽ ഇതിൻ്റെ വിവരങ്ങളുമുണ്ടെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം, 1.5 കോടി രൂപ ചെലവഴിച്ചെന്നു മെയിലിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബാക്കി രണ്ട് കോടി രൂപ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇദ്ദേഹത്തിൻ്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Also Read:
കേരളത്തിലെ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതു സംബന്ധിച്ച് സംസ്ഥാനത്തെ നേതാക്കള്‍ക്കെതിരെ ബിജെപി സ്വതന്ത്ര സമിതി കേന്ദ്രനേതൃത്വത്തിനു നല്‍കിയ റിപ്പോര്‍ട്ടിൽ കടുത്ത ആരോപണങ്ങളാണുള്ളത്. അതേസമയം, വൻ തുക കേരളത്തിൽ എത്തിയിരുന്നെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ബിജെപിയിലും പോഷകസംഘടനകളിലും നിരവധി പേര്‍ രാജി വെചചിട്ടുണ്ട്.
Also Read:
പഞ്ചായത്ത് കമ്മിറ്റികളിലും ബൂത്ത് കമ്മിറ്റികളിലും ആവശ്യത്തിന് ഫണ്ട് എത്താതെ വന്നതോടെ പലയിടത്തും പ്രചാരണം വേണ്ടത്ര നടന്നില്ലെന്നും ഫണ്ടിൻ്റെ കാര്യത്തിൽ സുതാര്യത ഉണ്ടായിരുന്നില്ലെന്നുമാണ് ആരോപണം. അതേസമയ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സികെ ജാനുവിനു കോഴ നല്‍കിയെന്ന ആരോപണത്തിലും ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെ കഴിഞ്ഞ ദിവസം വീണ്ടും മൊഴിയെടുക്കാനായി വിളിച്ചുവരുത്തി. അതേസമയം, ഈ കോഴയ്ക്ക് തെരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്നു പോലീസ് സ്ഥിരീകരിക്കാത്തതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളിലയ്ക്ക് കടന്നിട്ടില്ല.