തിരുവനന്തപുരം
മുന്നു മാസത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവദിച്ചത് 3291.3 കോടി രൂപ. സംരക്ഷണ, വികസന ഫണ്ടുകളിൽ ബജറ്റ് വകയിരുത്തലിന്റെ മൂന്നിലൊന്ന് സാമ്പത്തിക വർഷ ആദ്യപാദം കൈമാറി.
സംരക്ഷണ ഫണ്ടിൽ റോഡ്, റോഡ് ഇതര വിഭാഗത്തിന് 1056.14 കോടി രൂപയാണ് കൈമാറിയത്. വികസന ഫണ്ടിൽ 1589.24 കോടിയും നൽകി. പൊതുആവശ്യ ഫണ്ട് 161.48 കോടിവീതം 12 മാസ ഗഡുക്കളായാണ് കൈമാറുന്നത്. ഏപ്രിൽ മുതൽ നാലുമാസത്തെ 645.92 കോടി രൂപ അനുവദിച്ചു. ജൂലൈയിലെ ഗഡു കഴിഞ്ഞ ദിവസം മുൻകൂറായി നൽകി.
ബജറ്റിൽ -12,398.23 കോടി രൂപയാണ് പ്രാദേശിക സർക്കാരുകൾക്കായി നീക്കിവച്ചത്. സംരക്ഷണ ഫണ്ടായി 3168.43 കോടി രൂപയും പൊതുആവശ്യ ഫണ്ടായി 1949.80 കോടിയും വികസന ഫണ്ടായി 7280 കോടിയും വകയിരുത്തി.
ധന വർഷത്തിന്റെ ആദ്യംതന്നെ പദ്ധതി നിർവഹണത്തിലേക്ക് കടക്കാൻ തദ്ദേശ സ്ഥാപനങ്ങളെ പ്രാപ്തമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. 1200 തദ്ദേശ സ്ഥാപനത്തിന്റെ 83,524 പദ്ധതിക്ക് ആസൂത്രണ സമിതി അംഗീകാരമായി. 9343 കോടി രൂപയുടെ പദ്ധതിയാണ് ഈ വർഷം നിർവഹിക്കുന്നത്.