ന്യൂഡൽഹി
ടോക്യോയിൽ 23ന് തുടങ്ങുന്ന ഒളിമ്പിക്സിനുള്ള ഇന്ത്യൻ റിലേ ടീമിനെ ഇന്ന് നിശ്ചയിക്കും. പുരുഷന്മാരുടെ 4–-400 മീറ്റർ, 4–-400 മീറ്റർ മിക്സഡ് റിലേ ടീമുകളാണ് യോഗ്യത നേടിയത്. രണ്ട് ടീമുകളിലും മലയാളികൾക്കായിരിക്കും മുൻതൂക്കം. പുരുഷ ടീമിൽ മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അമോജ് ജേക്കബ്, എം പി ജാബിർ എന്നിവർക്കൊപ്പം തമിഴ്നാട്ടുകാരനായ ആരോക്യ രാജീവുമുണ്ട്.
മിക്സഡ് റിലേ ടീമിൽ അനസും നോഹയുമുണ്ടാകും. വനിതകളിൽ ജിസ്ന മാത്യു, വി കെ വിസ്മയ, തമിഴ്നാട്ടുകാരായ വി ശുഭ, വി രേവതി എന്നിവരാണ് പരിഗണനയിൽ. പുരുഷന്മാരുടെ ലോങ്ജമ്പിൽ എം ശ്രീശങ്കറും 400 മീറ്റർ ഹർഡിൽസിൽ എം പി ജാബിറും ഇറങ്ങും. മലപ്പുറം ആനക്കയം പന്തല്ലൂർ സ്വദേശിയായ ജാബിർ ലോക റാങ്കിങ്ങിലാണ് യോഗ്യത നേടിയത്.
റാങ്കിങ്ങിൽ 32–-ാം സ്ഥാനത്താണ്. ആദ്യ നാൽപ്പതിൽ ഉൾപ്പെട്ടതാണ് തുണയായത്. ആദ്യമായാണ് ഒരു പുരുഷതാരം 400 മീറ്റർ ഹർഡിൽസിൽ മത്സരിക്കുന്നത്. 1984ൽ പി ടി ഉഷയ്ക്ക് സെക്കൻഡിന്റെ നൂറിൽ ഒരംശത്തിലാണ് വെങ്കല മെഡൽ നഷ്ടപ്പെട്ടത്.