കൊല്ക്കത്ത > തെരഞ്ഞെടുപ്പിനു ശേഷം പശ്ചിമ ബംഗാള് നിയമ സഭയുടെ ആദ്യ സമ്മേളനത്തില് നാടകീയ രംഗങ്ങള്. സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്ണറുടെ പ്രസംഗം ബഹളം മൂലം പൂര്ത്തിയാക്കിയില്ല. വെറും നാലു മിനിറ്റിനുള്ളില് പ്രസംഗത്തിന്റെ ആദ്യത്തേയും അവസാനത്തേയും ഏതാനും ഭാഗങ്ങള് വായിച്ച് ശേഷം ഗവര്ണര് സ്ഥലംവിട്ടു. സഭ കൂടിയ ഉടന്തന്നെ പ്രതിപക്ഷ ബിജെപി അംഗങ്ങള് പ്ലക്കാര്ഡുകളും പോസ്റ്ററുകളും ഉയര്ത്തി നടുക്കളത്തിലിറങ്ങി ബഹളം ആരംഭിച്ചു. ബഹളം രൂക്ഷമായതിനെ തുടര്ന്ന് ഗവര്ണര് പ്രസംഗം അവസാനിപ്പിച്ച് പുറത്തേക്ക് പോയി. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് അരങ്ങേറിയ വ്യാപകമായ അക്രമം, കൊലപാതകം എന്നിവ സംബന്ധിച്ച് വിവരങ്ങള് പ്രസംഗത്തില് ഉള്പ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭ തടസ്സപ്പെടുത്തിയത്.
സംസ്ഥാന സര്ക്കാരും നിയമസഭാ സ്പീക്കര് ബിമണ് ബാനര്ജിയും ഗവര്ണര് ജഗ്ദീപ് ദാന്ങ്കറും തമ്മില് അരങ്ങേറുന്ന രൂക്ഷമായ പോര് നിയമസഭാ സമ്മേളനത്തെ എങ്ങനെ ബാധിക്കും എന്നതിനെ ചൊല്ലി വലിയ ആശങ്കയായിരുന്നു നിലനിന്നിരുന്നത്. നിയമ സഭയില് വായിക്കാനുള്ള പ്രസംഗത്തില് ക്രമസമാധാനനില സംബന്ധിച്ചുള്ള ഭാഗങ്ങള് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്ണര് മുഖ്യമന്ത്രിയ്ക്ക് കത്ത് എഴുതിയെങ്കിലും അത് ഒരു തരത്തിലും മാറ്റില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി മമത ബാനര്ജി കൈക്കൊണ്ടത്. തനിക്ക് വ്യത്യസ്ത അഭിപ്രായമുള്ളതിനാല് ആ ഭാഗം വായിക്കില്ലെന്ന നിലപാട് ഗവര്ണര് അറിയിച്ചു.
അതേസമയം ബംഗാളില് ക്രമസമാധാന നില തകാരാറായതിനെ തുടര്ന്ന് പ്രസിഡന്റ് ഭരണം ഏര്പ്പെടുത്താന് കേന്ദ്രസര്ക്കാരിനോട് നിര്ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജിയുടെ വാദം കേള്ക്കാന് സുപ്രിംകോടതി തീരുമാനിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്, തെരഞ്ഞെടുപ്പ് കമ്മീഷന് എന്നിവര്ക്ക് നോട്ടീസ് അയക്കാന് ജസറ്റിസ്മാരായ വിനീത് ശര്മ്മ, ദിനേഷ് മഹേശ്വരി എóിവരടങ്ങിയ ബെഞ്ച് നിര്ദ്ദേശിച്ചു.