ന്യൂഡല്‍ഹി > ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് കോമ്പൗണ്ടില്‍ ഡ്രോണ്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ‘ബോളിവുഡ് നൈറ്റ്’ എന്ന പരിപാടി ഹൈക്കമ്മിഷന് വളപ്പില്‍ നടന്നുകൊണ്ടിരിക്കെയാണ് ഡ്രോണ്‍ കണ്ടത്. ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് വിദേശകാര്യ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേതുടര്‍ന്ന് സുരക്ഷാ വീഴ്ചയ്ക്കെതിരേ ഇന്ത്യ, പാകിസ്താനെ ശക്തമായ പ്രതിഷേധം അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീര്‍ അതിര്‍ത്തിയില്‍ അസ്വാഭാവികമായി ഡ്രോണുകളെ കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ച കശ്മീരിലെ വ്യോമസേനാ താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ഓഫീസിന് സമീപവും ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്.