കോഴിക്കോട് > ടാറിട്ട നല്ല റോഡുകൾ മറ്റു പദ്ധതികൾക്കായി വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ പോർട്ടൽ സംവിധാനം കൊണ്ടുവരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നേരത്തെയുള്ള പോർട്ടലിന്റെ വിപുലീകരണമാണ് നടത്തുക. എല്ലാ വകുപ്പുകളുടെയും സഹകരണത്തിലേ ഈ പ്രശ്നം പരിഹരിക്കാനാവൂ. ജല അതോറിറ്റി, കെഎസ്ഇബി തുടങ്ങിയ വിഭാഗങ്ങൾ ഏത് തരം നിർമാണ പ്രവൃത്തികൾ നടത്തുമ്പോഴും പോർട്ടലിൽ രജിസ്ട്രർ ചെയ്യണം.
കൂടിയാലോചനകളിലൂടെ ഏകോപനം സാധ്യമാക്കുകയാണ് ലക്ഷ്യം. മാനദണ്ഡം ലംഘിച്ചാൽ പിഴ ഈടാക്കും. ഓരോ പഞ്ചായത്തിലും ഒന്നിൽ കുറയാത്ത ടൂറിസ്റ്റ് കേന്ദ്രങ്ങൾ കണ്ടെത്തി വികസിപ്പിച്ച് ഗ്രാമീണ ടൂറിസം വളർത്തും. ആകർഷകമോ സാംസ്കാരിക പ്രാധാന്യമുള്ളതോ ആയ സ്ഥലങ്ങളെയാണ് ഈ രീതിയിൽ മാറ്റുക.
സംസ്ഥാന ടൂറിസ്റ്റ് ടെസ്റ്റിനേഷൻ ഭൂപടവും രൂപകൽപ്പനചെയ്യും. ഓരോ പ്രദേശത്തെയും റസ്റ്റ് ഹൗസുകളും നവീകരിക്കും. ഓൺലൈൻ ബുക്കിങ്, ഭക്ഷണം തുടങ്ങിയ സൗകര്യവും ഉൾപ്പെടുത്തും. കൂടുതൽ കംഫർട്ട് സ്റ്റേഷനുകളും നിർമിക്കും–- കോഴിക്കോട് കോർപറേഷനിൽ നൽകിയ സ്വീകരണത്തിൽ മന്ത്രി പറഞ്ഞു.