കൊച്ചി> നൂറനാട് അതിഥി തൊഴിലാളി കൊല്ലപ്പെട്ട കേസില് പുനരന്വേഷണം നടത്താന് ഹൈക്കോടതി ഉത്തരവിട്ടു.അന്വേഷണത്തില് പൊലിസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയ കോടതി സവിശേഷ അധികാരം ഉപയോഗിച്ചാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
ബംഗാള് സ്വദേശി ഹഫീസുള്മുഹമ്മദ് എന്ന കാലിയ കൊല്ലപ്പെട്ട സംഭവത്തില് കുട്ടുകാരന് സഞ്ജയ് ഒറാവോണിനെ മാവേലിക്കര സെഷന്സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പ്രതി നല്കിയ അപ്പീല് പരിഗണിച്ചാണ് ജസ്റ്റീസുമാരായ കെ.വിനോദ ചന്ദ്രനും എം.ആര് അനിതയും അടങ്ങുന്ന ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്.
ഡിവൈഎസ്പി റാങ്കില് കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്യത്തില് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനും വീഴ്ച വരുത്തിയ ഉദ്യോസ്ഥനെതിരെ വകുപ്പ് തല അന്വേഷണം നടത്താനും കോടതി നിര്ദ്ദേശിച്ചു.
കൊലപാതക വിവരം അറിഞ്ഞ അന്വേഷണ ഉദ്യോഗസ്ഥനായ എസ് ഐ സംഭവസ്ഥലം സന്ദര്ശിച്ചല്ലെന്നും എഫ് ഐ ആര് റജിസ്റ്റര് ചെയ്യാന് വൈകിയെന്നും മൂന്നു ദിവസം കഴിഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും സാക്ഷിമൊഴിയെടുക്കാന്
വൈകിയെന്നും ഹര്ജിക്കാര്ചൂണ്ടിക്കാട്ടി.
അന്വേഷണം പ്രഹസനമായിരുന്നുവെന്ന് നിരീക്ഷിച്ച കോടതി എസ് ഐ യുടെ മൊഴി വിശ്വസനീയമല്ലെന്നും എഫ് ഐ ആര് രജിസ്റ്റര് ചെയ്യാന് വൈകിയതിന് പറയുന്ന കാരണങ്ങള് വിശ്വസനീയമല്ലെന്നും കോടതി
ചൂണ്ടിക്കാട്ടി. അതിഥി തൊഴിലാളികള്ക്കെതിരെ നടക്കുന്ന അക്രമങ്ങളില് പൊലിസ് പുലര്ത്തുന്ന സമീപനം ശരിയല്ലെന്നും അന്യനാട്ടില് നിന്ന് തൊഴില് തേടിയെത്തുന്ന അവര്ക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ടതുണ്ടെന്നും കോടതി ഉത്തരവില് വ്യക്തമാക്കി.
ഫര്ണിച്ചര് വര്ക്ക് ഷോപ്പ് ജീവനക്കാരനായ കാലിയയും സജ്ഞയ് ഒറാവോണും തമ്മില് വഴക്ക് പതിവാണന്നും
സഞ്ജയ് തടിക്കഷണം കൊണ്ട് കാലിയയുടെ തലക്കടിച്ചു കൊലപ്പെടുത്തിയെന്നുമാണ് കേസ് .2014 ജൂണിലായിരുന്നു സംഭവം.