കായംകുളം > സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റംഗവും പ്രമുഖ ട്രേഡ് യൂണിയന് നേതാവുമായ എം എ അലിയാര് (63) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് അന്ത്യം.
സിഐടിയു ജില്ലാ വൈസ് പ്രസിഡന്റും മധ്യകേരള വാണിജ്യ വ്യവസായത്തൊഴിലാളി യൂണിയന് (സിഐടിയു) സെക്രട്ടറിയും കശുവണ്ടിത്തൊഴിലാളി യൂണിയന് (സിഐടിയു) കാര്‍ത്തികപ്പള്ളി താലൂക്ക് പ്രസിഡന്റുമാണ്. ആലപ്പി സഹകരണ സ്പിന്നിങ് മില്‍ ചെയര്മാന് സ്ഥാനം അടുത്തിടെയാണ് ഒഴിഞ്ഞത്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പത്തിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
കരീലക്കുളങ്ങര മാടവനയില്‍ കുടുംബാംഗമായ അലിയാര് യുവജന പ്രസ്ഥാനത്തിലും തിളങ്ങി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. സിപിഐ എം കായംകുളം ഏരിയ സെക്രട്ടറിയായും പത്തിയൂര്‍ ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ദേശാഭിമാനി കായംകുളം ലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: സീനത്ത്. മക്കള്‍: ഷെമി (പുല്ലുകുളങ്ങര സഹകരണ ബാങ്ക്), ഷെറിന്. മരുമക്കള്‍: മുജീബ് റഹ്മാന്, റിയാസ് (ഇരുവരും ഗള്‍ഫ്). സഹോദരങ്ങള്‍: പരേതനായ അബ്ദുള്‍ റസാഖ്, പൂക്കുഞ്ഞ്, ഖദീജാ ബീവി, തങ്ങള്‍കുഞ്ഞ്, ഫാത്തിമാബീവി, മുഹമ്മദ്കുഞ്ഞ്, ലൈലാമണി, ഷാജി.