തിരുവനന്തപുരം > സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പ്രമുഖ ട്രേഡ് യൂണിയന് നേതാവുമായ എം.എ. അലിയാരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി.
തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും അവിശ്രമം പ്രവര്‍ത്തിച്ച പൊതുജന സേവകനായിരുന്നു എം എ അലിയാര്. ആലപ്പുഴ സഹകരണ സ്പിന്നിങ് മില്‍ ചെയര്മാന് എന്ന നിലയിലും അദ്ദേഹം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു – മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.