തിരുവനന്തപുരം
കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് പുതുതായി ഏർപ്പെടുത്തിയ ഇളവുകളും നിയന്ത്രണങ്ങളും വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ. തദ്ദേശസ്ഥാപനങ്ങളെ ശരാശരി രോഗ സ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിൽ നാലു വിഭാഗമായി തിരിച്ചാണ് നിയന്ത്രണം. ടിപിആർ ആറു ശതമാനത്തിൽ താഴെയുള്ള എ വിഭാഗത്തിൽ 165 തദ്ദേശസ്ഥാപനമാണുള്ളത്. ആറിനും 12നും ഇടയിലുള്ള ബി വിഭാഗത്തിൽ 473ഉം 12നും 18നും ഇടയിലുള്ള സി വിഭാഗത്തിൽ 316ഉം 18നു മുകളിലുള്ള ഡി വിഭാഗത്തിൽ 80 തദ്ദേശസ്ഥാപനവുമുണ്ട്.
ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ പാടില്ല. റേഷൻ കടകൾ രാവിലെ 8.30 മുതൽ പകൽ 12 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയും പ്രവർത്തിക്കും. ഡി വിഭാഗത്തിൽ മുപ്പൂട്ട് തുടരും. ബി വിഭാഗത്തിൽ ഓട്ടോറിക്ഷ അനുവദിക്കും.
13,658 രോഗികൾ
സംസ്ഥാനത്ത് ബുധനാഴ്ച 13,658 പേർക്കുകൂടി കോവിഡ്- സ്ഥിരീകരിച്ചു. 11,808 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,40,727 സാമ്പിൾ പരിശോധിച്ചു. രോഗസ്ഥിരീകരണ നിരക്ക് 9.71 ശതമാനം. 142 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണം 13,235 ആയി.