പട്യാല
400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമായി മലപ്പുറം സ്വദേശി എം പി ജാബിർ. ഇന്ത്യൻ വനിതാ സ്പ്രിന്റർ ദ്യുതി ചന്ദും യോഗ്യത നേടി. റാങ്കിങ്ങിന്റെ അടിസ്ഥാന ത്തിലാണ് യോഗ്യത. ജാവലിനിൽ അന്നു റാണിയും ഒളിമ്പിക്സിലുണ്ട്. യോഗ്യതാ മാർക്ക് മറികടന്നവരെ ഒഴിച്ചുനിർത്തി റാങ്കിങ്ങിൽ മുന്നിലുള്ളവർക്കാണ് യോഗ്യത.
ദ്യുതിയുടെ രണ്ടാം ഒളിമ്പിക്സാണിത്. 2016ൽ റിയോയിൽ മത്സരിച്ചിരുന്നു. മറ്റൊരു ഇന്ത്യൻ പ്രതീക്ഷയായിരുന്ന ഹിമ ദാസിന് യോഗ്യതാ റാങ്ക് ഇല്ല. പുരുഷ നീന്തൽ താരം ശ്രീഹരി നടരാജും യോഗ്യത ഉറപ്പിച്ചു. 100 മീറ്റർ ബാക്ക്സ്ട്രോക്കിലാണ് ഈ ഇരുപതുകാരൻ ഒളിമ്പിക്സിൽ മത്സരിക്കുക.