ന്യൂഡൽഹി
കോർപറേറ്റ് അനുകൂല കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കുനേരെ ഭീഷണിയുമായി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ. സർക്കാർ ഇതുവരെ ക്ഷമ കാട്ടിയെന്നും പരിധി ലംഘിക്കരുതെന്നും ഖട്ടർ പറഞ്ഞു. സംസ്ഥാനത്ത് ബിജെപി നേതാക്കൾക്കെതിരെ കർഷകർ വ്യാപകമായി പ്രതിഷേധിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഭീഷണി.
കർഷകൻ എന്ന വാക്ക് ശുദ്ധമാണ്. ചില ദൗർഭാഗ്യകരമായ സംഭവങ്ങൾ ആ വാക്കിനെ മോശമാക്കി. സഹോദരിമാരുടെയും പെൺമക്കളുടെയും അന്തസ്സ് കവർന്നു. കൊലപാതകങ്ങളുണ്ടായി. റോഡുകൾ തടഞ്ഞു. ജനാധിപത്യവിരുദ്ധമായ ഇത്തരം സംഭവങ്ങളെ അപലപിക്കുന്നു. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും തടയുമെന്നൊക്കെ ഭീഷണിപ്പെടുത്തുകയാണ്. ഭരിക്കുന്നവർക്ക് ജനങ്ങളെ കാണേണ്ടതുണ്ട്. എത്ര പ്രകോപിപിച്ചാലും ശാന്തത തുടരും. പരിധി ലംഘിക്കുന്നത് ആർക്കും നന്നല്ല–- ഖട്ടർ പറഞ്ഞു.