Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘കേരളം അസാധാരണ സാഹചര്യത്തിലൂടെ കടന്നുപോകുന്നു’; സര്‍ക്കാരിനെതിരെ സമര പരമ്പരയുമായി ബിജെപി

by News Desk
June 30, 2021
in KERALA
0
‘കേരളം-അസാധാരണ-സാഹചര്യത്തിലൂടെ-കടന്നുപോകുന്നു’;-സര്‍ക്കാരിനെതിരെ-സമര-പരമ്പരയുമായി-ബിജെപി
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം:സംസ്ഥാനത്ത് ഉയർന്നുവരുന്ന കള്ളക്കടത്ത്, ക്വട്ടേഷൻ, ഭീകരവാദം, സ്ത്രീപീഡനങ്ങൾ എന്നിവക്ക് പിണറായി സർക്കാരിന്റെ പിന്തുണയുണ്ടെന്നും ഇതിനെതിരെ സമര പരമ്പര നടത്തുമെന്നും ബിജെപി. രണ്ടാം ഇടത് ഭരണത്തിൽ കേരളം അസാധാരണവും അപകടകരവുമായ സാഹചര്യത്തിലൂടെ കടന്നുപോവുകയാണെന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ പറഞ്ഞു.

ജൂലായ് രണ്ടിന് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും യുവജന ധർണ നടത്തും. രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീ പീഡനങ്ങൾ നടക്കുന്നത് കേരളത്തിലാണ്. പീഡനത്തിൽ പ്രതികളാവുന്നത് ഏറെയും സിപിഎമ്മുകാരുമാണ്. അതുകൊണ്ടാണ് ശക്തമായ നിയമങ്ങളുണ്ടായിട്ടും പ്രതികൾ രക്ഷപ്പെടുന്നത്. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തണമെന്നും സ്ത്രീധന നിരോധന നിയമം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ജൂലായ് 3ന് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ എല്ലാ ബൂത്തുകളിലും പ്രതിഷേധ ധർണ സംഘടിപ്പിക്കും.

ഐഎസ് ഭീകരവാദികളുടെ കേന്ദ്രമായി കേരളം മാറുകയാണ്. ഇതിന് ഉത്തരവാദി ആരാണെന്ന് മുഖ്യമന്ത്രി പറയണം. ഡിജിപി സത്യം പറഞ്ഞിട്ടും കഴിഞ്ഞ അഞ്ച് വർഷങ്ങളായി എന്ത് നടപടികളാണ് സർക്കാരെടുത്തത്? എല്ലാ അന്വേഷണങ്ങളും പകുതിയിൽ മുടങ്ങുകയാണ്. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ഇടത്-വലത് മുന്നണികൾ സഖ്യം ചേരുകയാണ്.

ജൂലായ് നാലിന് സംസ്ഥാന വ്യാപകമായി ജനജാഗ്രത സദസ് നടത്തുമെന്നും സുധീർ പറഞ്ഞു. കൂലി ഗുണ്ടകളുടെ നിലവാരത്തിലേക്ക് ഡിവൈഎഫ്ഐ അധപതിച്ചു. സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി സ്വർണക്കടത്തിന് നേതൃത്വം നൽകുകയാണ്. എല്ലാ ജില്ലകളിലും കൊട്ടേഷൻ സംഘങ്ങൾ അഴിഞ്ഞാടുന്നു. ഡിവൈഎഫ്ഐ നേതാക്കളാണ് എല്ലാ ഗുണ്ടാ സംഘങ്ങളെയും നിയന്ത്രിക്കുന്നത്. പാർട്ടി ഗ്രാമങ്ങൾ ഗുണ്ടകളുടെ താവളമാവുകയാണ്. കള്ളക്കടത്തിന്റെ പങ്ക് പറ്റുന്ന പാർട്ടിയായി സിപിഎം മാറി.

മലബാർ കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്തിന്റെ അടിവേരിലേക്ക് അന്വേഷണം നീങ്ങിയാൽ സിപിഎമ്മിന്റെ ഉന്നതർ കുടുങ്ങും. മുഖ്യമന്ത്രിയും സിപിഎമ്മും ജനങ്ങളോട് മറുപടി പറയണം. കൊടി സുനിക്ക് എങ്ങനെയാണ് ജയിലിൽ നിന്ന് കള്ളക്കടത്ത് നടത്താൻ സാധിക്കുന്നത്? കേരളത്തിന്റെ ജയിലുകൾ കള്ളക്കടത്തിന്റെ ആസൂത്രണ കേന്ദ്രമാവുകയാണ്. കണ്ണൂരിലെ സിപിഎമ്മിന്റെ സ്ഥാപനങ്ങളെയും ചാരിറ്റി സംഘടനകളെയും കള്ളക്കടത്ത് നടത്താൻ ഉപയോഗിക്കുന്നുണ്ടെന്നും സുധീർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ യുവമോർച്ചാ സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണനും പങ്കെടുത്തു.

Previous Post

‘മകള്‍ക്കൊപ്പം’; സ്ത്രീധന പീഡനങ്ങള്‍ക്കെതിരേ കാമ്പയിനുമായി പ്രതിപക്ഷ നേതാവ്

Next Post

‘ഞങ്ങളും മനുഷ്യന്മാരാണ്, ശമ്പളം കിട്ടിയിട്ടില്ല’ വാർത്ത വായിക്കുന്നതിനിടെ അവതാരകൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘ഞങ്ങളും-മനുഷ്യന്മാരാണ്,-ശമ്പളം-കിട്ടിയിട്ടില്ല’-വാർത്ത-വായിക്കുന്നതിനിടെ-അവതാരകൻ

'ഞങ്ങളും മനുഷ്യന്മാരാണ്, ശമ്പളം കിട്ടിയിട്ടില്ല' വാർത്ത വായിക്കുന്നതിനിടെ അവതാരകൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.