കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ പാസിന്റെ മറവിലായിരുന്നു വാറ്റും വിൽപ്പനയും. കുട്ടനാട് റെസ്ക്യൂ ടീം എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് അനൂപ്. ഇതിന്റെ മറവിലായിരുന്നു ചാരായ വിൽപ്പന.
എടത്വ മുതൽ ഹരിപ്പാട് വരെയുള്ള സ്ഥലങ്ങളിൽ അനൂപും സംഘവും ചാരായം എത്തിച്ചിരുന്നു. വീട്ടിൽ ചാരായം ഉണ്ടാക്കിയ ശേഷം വെളുപ്പിന് മൂന്ന് മണിയോടെ ആവശ്യക്കാരുടെ വീടുകളിൽ എത്തിച്ചു നൽകുകയായിരുന്നു.
വീട്ടിലെത്തിച്ച് നൽകുന്നതിന് ലിറ്ററിന് 2500 രൂപയും വീട്ടിൽ വന്ന് വാങ്ങുന്നതിന് 1500 രൂപയുമാണ് ഈടാക്കിയിരുന്നത്. പത്ത് കുപ്പി ചാരായം ഒന്നിച്ചെടുക്കുന്നവർക്ക് വിലയിൽ ഇളവ് ഏർപ്പെടുത്തിയിരുന്നു. ഗൂഗിൾ പേ അടക്കമുള്ള ആപ്പുകൾ വഴിയായിരുന്നു പണം ഇടപാട്. മുൻകൂർ ജാമ്യത്തിന് ശ്രമിക്കവെയാണ് അനൂപ് പിടിയിലായത്.