തിരുവനന്തപുരം > സമൂഹത്തില് ഉയര്ന്നുവരുന്ന സ്ത്രീവിരുദ്ധതയ്ക്കെതിരെ സിപിഐ എം നേതൃത്വത്തില് ജുലൈ ഒന്നു മുതല് ഏഴുവരെ നടക്കുന്ന “സ്ത്രീപക്ഷ കേരളം’ പ്രചാരണബോധവല്ക്കരണ പരിപാടി വിജയിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന് പ്രസ്താവനയില് അഭ്യര്ത്ഥിച്ചു.
ഗൃഹസന്ദര്ശനം അടക്കമുള്ള വിപുലമായ പരിപാടിയില് പാര്ടിയുടെ എല്ലാ ഘടകങ്ങളും അംഗങ്ങളും ഭാഗമാകണം. എട്ടിന് സംസ്ഥാന വ്യാപകമായി പ്രാദേശികാടിസ്ഥാനത്തില് പൊതുപരിപാടികള് കോവിഡ് മാനദണ്ഡം പാലിച്ച് സംഘടിപ്പിക്കണം. ലിംഗനീതിയുമായി ബന്ധപ്പെട്ട വിഷയം ഗൗരവപൂര്വം ചര്ച്ചയാകണം. സ്ത്രീപക്ഷ കേരളം ക്യാമ്പയിനില് യുവാക്കളും, വിദ്യാര്ത്ഥികളും സാമൂഹ്യസാംസ്കാരിക മേഖലകളിലെ പ്രമുഖരും പങ്കാളികളാകുമെന്നും എ വിജയരാഘവന് പ്രസ്താവനയില് പറഞ്ഞു.