ആഗ്ര > ആഗ്രയിൽ രണ്ട് കോടി മോചനദ്രവ്യത്തിനായി യുവാവിനെ സുഹൃത്തുക്കൾ തട്ടിക്കൊണ്ടുപോയി കൊന്നു. ദയൽബാഗ് സ്വദേശിയായ ബിസിനസുകാരനായ എസ് എസ് ചൗഹാന്റെ മകൻ സച്ചിൻ ചൗഹാൻ ആണ് കൊല്ലപ്പെട്ടത്.
അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്വാസംമുട്ടിച്ച് കൊന്നശേഷം പിപിഇ കിറ്റ് ധരിപ്പിച്ചാണ് മൃതദേഹം സംസ്കരിച്ചത്. ആളെ തിരിച്ചറിയാതിരിക്കാനും മരണകാരണം കോവിഡാണെന്ന് വരുത്തി തീർക്കാനുമായിരുന്നു ഇത്.
ചൗഹാന്റെ ബിസിനസ് പങ്കാളികളിലൊരാളുടെ മകൻ ഹർഷ് ചൗഹാൻ ആണ് തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയുടെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു.