ന്യൂഡൽഹി> പുതിയ ഐടി ചട്ടങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കാൻ ഗൂഗിൾ, ഫെയ്സ് ബുക്ക് പ്രതിനിധികൾ ചൊവ്വാഴ്ച പാർലമെന്റിന്റെ ഐടി സ്റ്റാൻഡിങ് കമ്മിറ്റി മുമ്പാകെ ഹാജരായി.
പുതിയ ചട്ടങ്ങൾ പാലിക്കണമെന്നും രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണമെന്നും ശശി തരൂരിന്റെ അധ്യക്ഷതയിലുള്ള സമിതി ഇവർക്ക് നിർദേശം നൽകി.
ഫെയ്സ്ബുക്ക് കൺട്രി പോളിസി ഡയറക്ടർ ശിവ്നാഥ് തുക്റാൾ, ജനറൽ കൗൺസൽ നമ്രത സിങ്, ഗൂഗിൾ ഇന്ത്യ തലവൻ (സർക്കാർ കാര്യങ്ങളും പൊതുനയവും) അമൻ ജെയിൻ, ഡയറക്ടർ (ലീഗൽ) ഗീതാഞ്ജലി എന്നിവരാണ് ഹാജരായത്. സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം തടയാനും പൗരാവകാശങ്ങൾ ഉറപ്പാക്കാനുമാണ് സാമൂഹ്യമാധ്യമ പ്രതിനിധികളെ സ്റ്റാൻഡിങ് കമ്മിറ്റി വിളിച്ചുവരുത്തുന്നത്.