ബീജിങ്
ഈ വർഷം ചൈനയുടെ സാമ്പത്തിക വളർച്ച നേരത്തേ കണക്കാക്കിയ 8.1 -ശതമാനത്തിൽനിന്ന് 8.5 ശതമാനമായി ഉയരുമെന്ന് ലോകബാങ്ക്. എങ്കിലും സാമ്പത്തിക വളർച്ച പൂർവസ്ഥിതിയിലാകാൻ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ പുരോഗതി കൈവരിക്കണം. കോവിഡിനുശേഷം തിരിച്ചുവരവ് നടത്തുന്ന ആദ്യ സമ്പദ്വ്യവസ്ഥയാണ് ചൈനയുടേത്. പുതിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാൻ പ്രാദേശിക നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നുണ്ടെങ്കിലും ഫാക്ടറികളുടെയും കമ്പോളത്തിന്റെയും പ്രവർത്തനങ്ങൾ കോവിഡിന് മുമ്പുള്ള നിലയിലെത്തി. ലോകം സാധാരണഗതിയിലാകുന്നതോടെ അടുത്ത വർഷം ചൈനയുടെ വളർച്ച 5.4 ശതമാനമാനമാവുമെന്നാണ് ലോകബാങ്കിന്റെ നിഗമനം. ചൈനയും വിയറ്റ്നാമും മാത്രമാണ് കിഴക്കനേഷ്യൻ രാജ്യങ്ങളിൽ തിരിച്ചുവരവ് നടത്തിയതെന്ന് ലോക ബാങ്കിന്റെ ഏപ്രിലിലെ റിപ്പോർട്ടിലും പറഞ്ഞിരുന്നു.