ഒരു ടെന്നീസ് ബോൾ, ഒരു സോഡാ കാൻ, ഒരു വലിയ ആപ്പിൾ, വലിയ ഒരു പിസ്സയുടെ കുത്തനെയുള്ള കഷണം എന്നിങ്ങനെ നിരവധി വസ്തുക്കൾ അകത്താക്കാനുള്ള അത്രയും വലിപ്പത്തിൽ വായ് തുറക്കാൻ ഐസക്ക് ജോൺസന് സാധിക്കും. കൗമാരക്കാരനായ ഐസക്ക് ജോൺസണ് ഗിന്നസ് വേൾഡ് റെക്കോർഡ് ആണ് ലോകത്തിൽ ഏറ്റവും വലിപ്പത്തിൽ തുറക്കുന്ന വായുള്ള മനുഷ്യൻ എന്ന പദവി നൽകിയിരിക്കുന്നത്.
ജർമനിയിലെ ബെർണ്ട് ഷിമിറ്റ് തന്റെ വായ് 8.8 സെന്റിമീറ്റർ വലിപ്പത്തിൽ തുറന്ന് റെക്കോർഡ് നേടിയതാണ് ഐസക്ക് ജോൺസണിൽ അതിനേക്കാൾ വലിപ്പത്തിൽ തന്റെ വായ് തുറക്കാൻ പറ്റുമോ എന്ന സംശയം വളർത്തിയത്. നിരവധി പരിശ്രമങ്ങൾക്ക് ശേഷം ഷിമിറ്റിന്റെ റെക്കോർഡ് ജോൺസൺ തകർത്തെങ്കിലും മാസങ്ങൾക്കുള്ളിൽ 9.52 സെന്റിമീറ്ററിൽ വായ് തുറന്ന് ഫിലിപ്പ് അങ്സ് എന്ന് പേരുള്ള വ്യക്തി ജോൺസന്റെ റെക്കോർഡ് തകർത്തു.
തോറ്റു പിന്മാറാൻ തയ്യാറാവാതിരുന്ന ജോൺസൺ കൂടുതൽ പരിശീലനം നടത്തിയാണ് കഴിഞ്ഞ ഒക്ടോബറിൽ 10.175 സെന്റിമീറ്റർ വലിപ്പത്തിൽ വായ് തുറന്നത്. അതായത് നാല് ഇഞ്ച് വലിപ്പത്തിൽ. “ഓപ്പൺ വൈഡ്: ഐസക് ജോൺസൺ (യുഎസ്എ) 10.175 സെന്റിമീറ്റർ (4 ഇഞ്ച്) വലിപ്പത്തിൽ തന്റെ വായ് തുറന്ന് റെക്കോർഡ് വീണ്ടെടുത്തു,” ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ഒരിക്കൽ താൻ സിനിമാ തിയേറ്ററിൽ പോയപ്പോൾ ടിക്കറ്റ് തരുന്ന ഉദ്യോഗസ്ഥൻ ‘നിങ്ങളെ പരിചയം തോന്നുന്നു! നിങ്ങൾ ഒരു കുട്ടി സെലിബ്രിറ്റിയാണോ?’ എന്ന് ചോദിച്ചതായി ജോൺസൺ സാക്ഷ്യപ്പെടുത്തുന്നു. ‘നിങ്ങൾ ഗിന്നസ് റെക്കോർഡ്സ് വീഡിയോ കാണുന്ന വ്യക്തിയാണോ?’ എന്നാണ് ഐസക്ക് ജോൺസൺ പ്രതികരിച്ചത്.